KSDLIVENEWS

Real news for everyone

ഇന്ത്യയുടെ വളർച്ചയ്ക്ക് ശാശ്വതമായ പരിഹാരം നൽകിയ ; ഏറ്റവും പ്രശസ്തമായ വിനോദ കേന്ദ്രമായ കേരളത്തിന്റെ തുടര്‍ച്ചയായ പുരോഗതിക്കായി പ്രാര്‍ത്ഥിക്കുന്നു ; ആശംസയര്‍പ്പിച്ച് പ്രധാനമന്ത്രി മോദി

SHARE THIS ON

ന്യൂഡൽഹി: കേരളപ്പിറവി ദിനത്തിൽ മലയാളത്തിൽ കേരളത്തിന് ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിന്റെ തുടർച്ചയായ പുരോഗതിക്ക് പ്രാർത്ഥിക്കുന്നു. ഇന്ത്യയുടെ വളർച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകൾ നൽകിയ, കേരളത്തിലെ ജനങ്ങൾക്ക് കേരളപ്പിറവി ദിനത്തിൽ ആശംസകൾ. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി കേരളത്തിന് ആശംസയർപ്പിച്ചത്. കേരളത്തിന്റെ പ്രകൃതി ഭംഗി, ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ആളുകളെ ആകർഷിച്ചു കൊണ്ട്, കേരളത്തെ ഏറ്റവും പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നാക്കുന്നുവെന്നും നരേന്ദ്രമോദി ട്വീറ്റിൽ കുറിച്ചു. ട്വീറ്റിന് പിന്നാലെ നിരവധി പേർ ഇത് ഏറ്റെടുത്ത് രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!