യുവനടിയുടെ ലഹരിവിരുദ്ധ നിലപാട് ആര്‍ജ്ജവമുള്ളത്: വീണ ജോര്‍ജ്

ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന യുവനടിയുടെ നിലപാട് ആര്‍ജ്ജവമുള്ളതാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഈ നിലപാടില്‍ ഏതെങ്കിലും തരത്തിലുള്ള ഒറ്റപ്പെടലുകള്‍ നേരിടേണ്ടിവന്നാല്‍ നടിക്ക് സര്‍ക്കാര്‍ പൂര്‍ണ്ണസംരക്ഷണം നല്‍കുമെന്നും നടിയെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂര്‍ എക്‌സ്‌പോയുടെ ഭാഗമായുള്ള മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മന്ത്രി ദുബായിലെത്തിയത്. എക്‌സ്‌പോയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ആശവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ പലതവണ ചര്‍ച്ച നടത്തിയിരുന്നു. ഇനിയും അക്കാര്യത്തില്‍ ചര്‍ച്ച തുടരും. ദിവസക്കൂലി 250 രൂപയെന്ന് പറയുന്നത് ശരിയല്ലെന്നും അതില്‍ കൂടുതല്‍ അവര്‍ക്ക് വേതനമായി ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

