കരാറുകാരുടെ വീഴ്ച: ദേശീയപാത തകർന്നതിൽ എൻ.എച്ച്.എ.ഐ ഹൈക്കോടതിയിൽ

കൊച്ചി: ദേശീയപാത തകർന്ന സംഭവത്തിൽ ദേശീയപാത അതോറിറ്റി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. പ്രഥമദൃഷ്ട്യാ കരാറുകാരുടെ വീഴ്ചയാണെന്നാണ് വിശദീകരണം. പുതിയ കരാറുകളിൽ നിന്നും നിലവിലെ കരാറുകളിൽ നിന്നും കമ്പനിയെ വിലക്കിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നിർമാണത്തിന് ദൃഡതയില്ലാത്ത മണ്ണാണ് ഉപയോഗിച്ചത്. വെള്ളം കെട്ടിനിന്നതും മണ്ണിന്റെ ഉറപ്പിനെ ബാധിച്ചു. ഡൽഹി ഐഐടിയിലെ പ്രൊഫസറുടെ നേതൃത്വത്തിൽ ഒരു സംഘത്തെ മേൽനോട്ടത്തിന് നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമേ രണ്ടംഗ വിദഗ്ധ സമിതിയെയും നിയോഗിച്ചിരുന്നു. ഇവരുടെ കൂടി നിർദേശങ്ങൾ പരിഗണിച്ചായിരിക്കും ഇനിയുള്ള നിർമാണ പ്രവർത്തികൾ തുടരുക. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. അധികൃതർ കോടതിയെ അറിയിച്ചു.
ദേശീയപാത അതോറിറ്റി അധികൃതർ സമയാസമയമുള്ള പരിശോധനകൾ എന്തുക്കൊണ്ട് നടത്തിയില്ലെന്നുള്ള വിഷയത്തിൽ റിപ്പോർട്ടിൽ വിശദീകരണമില്ല. പ്രദേശത്തെ മണ്ണിന്റെ ഉറപ്പിനെയും കരാറുകാരനെയും പഴി ചാരിക്കൊണ്ടുള്ള റിപ്പോർട്ടാണ് അധികൃതർ ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

