ഉംറ : തീർത്ഥാടകരെ കുളിരണിയിച്ച് മഴയും

മക്ക | കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഉംറ തീര്‍ത്ഥാടനം പുനഃരാരംഭിച്ചതോടെ ഹറമിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് കുളിരേകി മഴ ലഭിച്ചു. അപ്രതീക്ഷിതമായ മഴ പെയ്തതോടെ ഉംറ വിര്‍വ്വഹിക്കാനെത്തിയവര്‍ക്ക് ചൂടില്‍ നിന്നും ആശ്വാസമായി.
മഴയിലും മതാഫില്‍ ത്വവാഫും ജമാഅത്ത് നിസ്കാരങ്ങളും കൃത്യമായി നടന്നു. നിലവില്‍ മതാഫിലേക്ക് ഇഹ്റാം ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം.
മക്കയിലും പരിസരങ്ങളിലും മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് സഊദി കാലാവസ്ഥാ നിരീക്ഷണ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

