ജില്ലയിൽ കോവിഡ് ബാധിച്ച് മൂന്ന് പേർ മരിച്ചു

കാഞ്ഞങ്ങാട്: ജില്ലയിൽ കോവിഡ് ബാധിച്ച് മൂന്നുപേർ കൂടി മരിച്ചു. കാസർകോട്ടെ ടി.എ.കുഞ്ഞഹമ്മദ് (79), വലിയപറമ്പിലെ കെ.അപ്പു (68), ഉദുമ അരമങ്ങാനത്തെ കെ.ഗോപാലൻ (56) എന്നിവരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 197 ആയി. അതിനിടെ 147 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 162 പേർ ചൊവ്വാഴ്ച രോഗമുക്തി നേടി. 18,988 പേർക്കാണ് ജില്ലയിൽ ഇതുവരെ പോസിറ്റീവായത്. ഇതിൽ 971 പേർ വിദേശത്തുനിന്നെത്തിയവരും 742 പേർ ഇതരസംസ്ഥാനത്തുനിന്നെത്തിയവരുമാണ്. ബാക്കി 17,281 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് പകർന്നത്. 17,213 പേർ രോഗമുക്തി നേടി.
നിലവിൽ 1578 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1182 പേരും അവരവരുടെ വീടുകളിലാണ് ചികിത്സയിൽ കഴിയുന്നത്. 4468 പേർ നിരീക്ഷണത്തിലുമാണ്. പുതുതായി 1121 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 319 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.

