KSDLIVENEWS

Real news for everyone

ക്ഷേത്രവളപ്പിലെ ചന്ദനമരങ്ങൾ മുറിച്ചുകടത്തി

SHARE THIS ON

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പുതിയകോട്ടയിലെ വിഷ്ണു ധൂമാവതി ക്ഷേത്രവളപ്പിൽനിന്ന്‌ കഴിഞ്ഞദിവസം രാത്രി രണ്ടു ചന്ദനമരങ്ങൾ മുറിച്ചു കടത്തി. ശ്രീകോവിലിന്റെ തെക്കുഭാഗത്തുള്ള സ്ഥലത്തായിരുന്നു വലിയ രണ്ടു മരങ്ങൾ ഉണ്ടായിരുന്നത്. ശ്രീകോവിലിന് മുന്നിലൂടെ മോഷ്ടാക്കൾ പോയിട്ടില്ലെന്ന് സി.സി.ടി.വി. പരിശോധിച്ചപ്പോൾ വ്യക്തമായി. അതുകൊണ്ടുതന്നെ തെക്കുഭാഗത്തെ മതിൽ കടന്നായിരിക്കാം ഇവർ ക്ഷേത്രവളപ്പിലേക്കെത്തിയതെന്ന് സംശയിക്കുന്നു. ക്ഷേത്രം പ്രസിഡന്റ് എച്ച്.കേശവയുടെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!