KSDLIVENEWS

Real news for everyone

യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി ബിജു അന്തരിച്ചു
എസ്‌എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി കൂടിയായിരുന്നു

SHARE THIS ON

തിരുവനന്തപുരം: യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു(43) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. കോവിഡിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഒക്ടോബര്‍ 21നാണ് ബിജുവിന് കോവിഡ് സ്ഥിരീകരിച്ചത്. പത്ത് ദിവസത്തിന് ശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് നെ​ഗറ്റീവ് ആയെങ്കിലും പോസ്റ്റ് കോവിഡ് ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ആശുപത്രിയില്‍ തന്നെ തുടരുകയായിരുന്നു. ഉയര്‍ന്ന പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഗുരുതരാവസ്ഥയിലായിരുന്ന ബിജുവിനെ വൃക്കകള്‍ തകരാറിലായതിനാല്‍ ഡയാലിസിസിന് വിധേയനാക്കി.

സിപിഎം ജില്ലാ കമ്മറ്റി അം​​ഗമാണ് ബിജു. എസ്‌എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!