KSDLIVENEWS

Real news for everyone

റിപ്പപ്ലിക് ടി.വി എഡിറ്റർ അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍; കസ്റ്റഡിയിലെടുത്തത്‌ വീട്ടില്‍ നിന്ന്‌

SHARE THIS ON

മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. അർണബിന്റെ വീട്ടിലെത്തിയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അർണബിനെ ബലംപ്രയോഗിച്ച് പോലീസ് വാനിൽ കയറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വൈകാതെ അർണബിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
2018ൽ രജിസ്റ്റർ ചെയ്ത ആത്മഹത്യ പ്രേരണക്കേസുമായി ബന്ധപ്പെട്ടാണ് അർണബിനെ കസ്റ്റഡിയിലെടുത്തത്. ഈ കേസ് മഹാരാഷ്ട്ര പോലീസ് അന്വേഷിച്ച് ക്ലോസ് ചെയ്തിരുന്നു. എന്നാൽ ആത്മഹത്യ ചെയ്ത അൻവയ് നായികിന്റെ ഭാര്യ വീണ്ടും നൽകിയ പരാതിയിലാണ് മുംബൈ പോലീസ് വീണ്ടും കേസന്വേഷണം ആരംഭിച്ചതും അർണബിനെ കസ്റ്റഡിയിലെടുത്തതും.
അതേസമയം സമൻസുകളോ കോടതിയിൽ നിന്നുള്ള മറ്റ് ഉത്തരവുകളോ പോലീസ് അർണബിന് കൈമാറിയിട്ടില്ല. അർണബിന്റെ വീടിന്റെ എല്ലാ പ്രവേശനകവാടങ്ങളും പോലീസ് തടഞ്ഞു. വീട്ടിൽ പ്രവേശിക്കാൻ ശ്രമിച്ച റിപ്പബ്ലിക് ടിവി പ്രതിനിധികളെ പോലീസ് തിരിച്ചയച്ചു. പോലീസ് തന്നെ കയ്യേറ്റം ചെയ്തതായി അർണബ് ആരോപിച്ചു.
അർണബ് മുബൈയിലെ ഏറ്റവും വലിയ ഹവാല ആണെന്ന് കഴിഞ്ഞദിവസം മുംബൈ പോലീസ് കമ്മീഷണർ പരം ബിർ സിങ് പറഞ്ഞിരുന്നു. പിന്നാലെ മുംബൈ പോലീസ് തന്നെ വേട്ടയാടുകയാണെന്ന പ്രതികരണവുമായി അർണബ് രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!