KSDLIVENEWS

Real news for everyone

മുളിയാർ സാമൂഹികാരോഗ്യ കേന്ദ്രം ബ്ലോക്ക് തല സൂപ്പർവൈസറി അവലോകന യോഗം നടത്തി

SHARE THIS ON

ബോവിക്കാനം: ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ.കെ.ഹരിദാസിന്റെ അധ്യക്ഷതയില്‍ കാസര്‍കോട് മുന്‍സിപ്പാലിറ്റി, മൊഗ്രാല്‍പുത്തൂര്‍, ചെങ്കള, മുളിയാര്‍, ദേലംപാടി, കാറഡുക്ക എന്നീ ഗ്രാമ പഞ്ചായത്തുകളിലെ ആരോഗ്യ വകുപ്പിലെ സൂപ്പര്‍വൈസര്‍മാര്‍ & സൂപ്പര്‍വൈസര്‍ ചാര്‍ജ്ജുള്ള മറ്റു ജീവനക്കാര്‍ എന്നിവര്‍ക്കായി കൊവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന അവലോകന യോഗത്തിന് പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സൂപ്പര്‍വൈസര്‍ തങ്കമണി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.ചന്ദ്രന്‍, സജീവ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കാസര്‍കോട് ജനറല്‍ ആശുപത്രി, വിവിധ PHC/FHC കളിലെ ഒരു മാസത്തെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. നവംബര്‍ മാസം നടപ്പിലാക്കാന്‍ ഉള്ള പദ്ധതികളെ കുറിച്ച് വിശദീകരണം നടത്തി.

വിവിധ സ്ഥലങ്ങളിലായി നടക്കുന്ന സ്വാബ് പരിശോധനാ പരിപാടികള്‍ ആസൂത്രണം ചെയ്തു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്തിയതിനും, വിശിഷ്യ കോവിഡ് 19 പ്രതിരോധത്തിനായുള്ള ക്രിയാത്മകമായ ബോധവല്‍ക്കരണ ഐ.ഇ.സി പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കും CHC മുളിയാര്‍, PHC അഡൂര്‍ , FHC മുള്ളേരിയ, FHC മൊഗ്രാല്‍ പുത്തൂര്‍, എന്നിവരെ യോഗം അനുമോദിച്ചു. PHC ചെങ്കള & കാസര്‍ഗോഡ് GHലെ PP യൂണിറ്റിനും പ്രത്യേകം അഭിനന്ദനം ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ അറിയിച്ചു.
നാഷണല്‍ ഹെല്‍ത്ത് മിഷന്റെ പ്രത്യേക പരിപാടികളെ കുറിച്ചും ഫണ്ടുകകളെ കുറിച്ചും PRO/LO രഞ്ജിത് വിശദീകരിച്ചു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ചാര്‍ജ്ജുള്ള രാജേഷ്, കൃഷ്ണകുമാര്‍, സുരേഷ്, ശ്രീജിത്, ആര്‍.എസ്. രശ്മി, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ചാര്‍ജ്ജുള്ള മോളി മാത്യു, പി.ടി.ജലജ, ജയലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!