KSDLIVENEWS

Real news for everyone

വില്ലേജ് വിഭജനം വൈകുന്നു ; പ്രതിഷേധം ശക്തം

SHARE THIS ON

കാസറഗോഡ് : ജനസംഖ്യയും ജോലിഭാരവും കണക്കിലെടുത്തു വില്ലേജ് ഓഫീസുകൾ വിഭജിക്കാത്തതിൽ സർക്കാരിനെതിരെ പ്രതിഷേദമിരമ്പുന്നു. ഭരണപരിഷ്കാര വകുപ്പ് നടത്തിയ പഠനത്തിൽ ജില്ലയിലെ ഏറ്റവും ജോലിഭാരം കൂടിയ വില്ലേജായി കണ്ടതിയ വില്ലേജ് കുടുലു ഗ്രൂപ്പ് ആണ്. മലയോര പഞ്ചായത്തുകളിൽ പോലും മൂന്നും നാലും വില്ലേജ് ഓഫീസുകൾ ഉള്ളപ്പോൾ മൊഗ്രൽപുത്തൂർ പഞ്ചായത്ത്‌ ഒട്ടുക്കും മധുര് പഞ്ചായത്തിലെ മുക്കാൽ ഭാഗം പ്രദേശങ്ങളും ഈ വില്ലേജിന്റെ അധികാരപരിധിയിൽ വരും. ഇരുപതിനായിരത്തിലധികം ജനസംഖ്യയുള്ള വില്ലേജുകൾ വിഭജിക്കണമെന്ന് വ്യവസ്ഥയുള്ളപ്പോൾ 2011 ലെ സെൻസസ് പ്രകാരം കുടുലു പുത്തൂർ ശിരിഭാഗിലു വില്ലെജുകളിലായി മൊത്തം ജനസംഖ്യ അരലക്ഷത്തിൽപരമാണ്. കാസറഗോഡ് അസംബ്ലി മണ്ഡലത്തിലെ 33 പോളിങ് സ്റ്റേഷനുകൾ ഈ വില്ലേജിലാണ് ജില്ലയിൽ ആദ്യമായി റിസർവ്വേ നടപടികൾ ആരംഭിച്ചതും വര്ഷങ്ങളായി റിസർവ്വേ അപാകതകൾ നിലനിൽക്കുന്ന വില്ലേജിൽ ഒരു ഡാറ്റഎൻട്രി ഓപ്പറേറ്റർ പോലും സർക്കാർ അനുവദിക്കുന്നില്ല. പ്രതിമാസം ഓൺലൈൻ ആയും മാനുവൽ ആയും 3000 ഓളം അപേക്ഷകലാണ് വില്ലേജ് ഓഫീസർക് ലഭിക്കുക.വില്ലേജ് ഓഫീസറും ജീവനക്കാരും രാപകൽ അദ്വാനിച്ചാണ് ഓഫീസ് നിയന്ത്രിക്കുന്നത്.വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയം മുതൽ മഞ്ചേശ്വരം താലൂക്കിലെ മൊഗ്രാൽ പാലം വ്യാപിച്ചുകിടക്കുന്ന ഇ തീരദേശ വില്ലേജ് വര്ഷങ്ങളായി വിഭാജിക്കണമെന്ന ആവശ്യം ജില്ലയിൽ റവന്യൂ മന്ത്രിയുണ്ടായിട്ടും നടപ്പിലാകാത്തലിൽ പ്രതിഷേധിക്കുകയാണ് നാട്ടുകാർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!