കാസർഗോഡ് യൂത്ത് വിംഗ് ഷാർജയുടെ മികച്ച സാമൂഹ്യ പ്രവർത്തകർക്കുള്ള അവർഡിന് തെരെഞ്ഞെടുത്തു

കാസർഗോഡ് യൂത്ത് വിംഗ് ഷാർജയുടെ മികച്ച സാമൂഹ്യ പ്രവർത്തകർക്ക് യുഎഇയിലും കേരളത്തിലുമായി നൽകുന്ന തച്ചങ്ങാട് ബാലക്യഷ്ണൻ സ്മാരക അവാർഡി ന് യുഎഇയിൽ അഡ്വ വൈ എ റഹീമും കാസാഗോഡ് സി.ക്യഷ്ണ കുമാർ മീങ്ങോത്തും അർഹരായി. കെ.പി സി സി യുടെ പ്രവാസി സംഘടനയായ ഇൻകാസിന്റെ ഷാർജയുടെ പ്രസിഡന്റും ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റുമാണ്. നേരത്തെ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്, ജനറൽ സെക്രട്ടറി പദവികൾ വഹിച്ചിരുന്നു. യു.എഇയിൽ വിവിധ സംഘടനകളുടെ സാരഥ്യം വഹിക്കുന്ന Advt: Y:A.റഹീം സാമൂഹ്യ കലാ സംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻ നിരയിൽ പ്രവർത്തിച്ചു വരുന്നു. കോവിഡ് കാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും മാത്യകാ പരമായ പ്രവർത്തനമാണ് നടത്തിയത്.
സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സജീവമായി ഇടപെടുകയും ജീവിതം സാമുഹ്യ പ്രവർത്തനത്തിനായി നീക്കി വെക്കുകയും ചെയ്ത പൊതുപ്രവർത്തകനാണ് കാസർഗോഡ് മീങ്ങോത്ത് സ്വദേശിയായ ക്യഷ്ണ കുമാർ വീടും ഭൂമിയും കുടിവെള്ളമില്ലാത്തവർക്ക് അവ ലഭ്യമാക്കുന്നതിനും നിർധന വിദ്യാർത്ഥികൾക്ക് പഠന സഹായം എത്തിക്കുന്നതിനും പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് സർക്കാരിൽ നിന്നും അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും ക്യഷ്ണകുമാർ നടത്തുന്ന പരിശ്രമങ്ങൾ ശ്രദ്ദേയമാണ്. നിലവിൽ പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് മെംബറും കോൺഗ്രസ്സ് പുല്ലുർ പെരിയ മണ്ഡലം വൈസ് പ്രസിഡന്റുമാണ്.
ഇന്ന് കാഞ്ഞങ്ങാട് നടന്ന ചടങ്ങിൽ
പി ടി :തോമസ് എം ൽ എ :അവാർഡ് പ്രഖ്യാപിച്ചു. ചടങ്ങിൽ ശ്രീ.ടികെ.സുധാകരൻ, കെപിസിസി :സെക്രട്ടറിമാരായ ശ്രീ. ബാലകൃഷ്ണൻ പെരിയ, ശ്രീ. ഹസൈനാർ പടന്നക്കാട്, പ്രവസി കോൺഗ്രസ് ജില്ല പ്രസിഡന്റ് പത്മരാജൻ ഐങ്ങോത്ത്, പുല്ലൂർ പെരിയ മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സി.കെ .അരവിന്ദൻ,യൂത്ത് വിങ്ങ് പ്രവർത്തകരായ രത്നാകരൻ പുല്ലൂർ, ദീപു കല്യോട്ട് തുടങ്ങിയവർ പങ്കെടുത്തു.
യൂത്ത് വിങ്ങ് ഷാർജ

