KSDLIVENEWS

Real news for everyone

ആഗോളതലത്തിൽ 4.78 കോടി കൊവിഡ് ബാധിതർ , 12,19,686 മരണം

SHARE THIS ON

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി എഴുപത്തിയെട്ട് ലക്ഷം കടന്നു. ഇതുവരെ 4,78,34,436 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 12,19,686 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 3,43,43,805 ആയി ഉയര്‍ന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ ഇതുവരെ തൊണ്ണൂറ്റിയാറ് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,38,637 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിരണ്ട് ലക്ഷം പിന്നിട്ടു.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം എണ്‍പത്തിരണ്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം 45,230 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1,22,607പേര്‍ മരിച്ചു.രോഗം ബാധിച്ച്‌ ചികിത്സയിലുള്ളത് 5,61,908 പേരാണ്. 75,44,798 പേര്‍ രോഗമുക്തി നേടി.ബ്രസീലാണ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്. രാജ്യത്ത് ഇതുവരെ അമ്ബത്തിയഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,60,548 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്ബത് ലക്ഷം കടന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!