KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 182 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 175 പേർക്കും. 181 പേർക്ക് രോഗമുക്തി

SHARE THIS ON

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാസര്‍കോട്
വാര്‍ത്താക്കുറിപ്പ് 04.11.2020

കാസര്‍കോട് ജില്ലയില്‍ 182 പേര്‍ക്ക് കോവിഡ്, 181 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ ബുധനാഴ്ച ജില്ലയില്‍ 182 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 175 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 181 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4512 പേര്‍

വീടുകളില്‍ 3933 പേരും സ്ഥാപനങ്ങളില്‍ 579 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4512 പേരാണ്. പുതിയതായി 444 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1117 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 215 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 400 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 150 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 44 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

19170 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 973 പേര്‍ വിദേശത്ത് നിന്നെത്തിയവരും 747 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 17450 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 17524 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 197 ആയി. നിലവില്‍ 1449 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

ബുധനാഴ്ച കോവിഡ് പോസിറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥിരിച്ചുള്ള കണക്ക്:

അജാനൂര്‍- 14
ബദിയഡുക്ക- 5
ബേഡഡുക്ക- 3
ചെമ്മനാട്- 4
ചെങ്കള- 8
ചെറുവത്തൂര്‍- 16
ഈസ്റ്റ് എളേരി- 1
എന്‍മകജെ- 1
കള്ളാര്‍- 2
കാഞ്ഞങ്ങാട്- 10
കാറഡുക്ക- 1
കാസര്‍കോട്- 4
കയ്യൂര്‍ ചീമേനി- 2
കിനാനൂര്‍ കരിന്തളം- 5
കോടോംബേളൂര്‍- 7
കുംബഡാജെ- 2
കുമ്പള- 1
കുറ്റിക്കോല്‍- 7
മധൂര്‍- 17
മടിക്കൈ- 1
മംഗല്‍പാടി- 2
മൊഗ്രാല്‍പുത്തൂര്‍- 1
മുളിയാര്‍- 1
നീലേശ്വരം- 27
പടന്ന- 1
പൈവളിഗെ- 1
പള്ളിക്കര- 12
പനത്തടി- 3
പുല്ലൂര്‍പെരിയ- 4
പിലിക്കോട്- 6
തൃക്കരിപ്പൂര്‍- 5
ഉദുമ- 4
വലിയപറമ്പ- 1
വെസ്റ്റ് എളേരി- 2

ഇതര ജില്ല
കരിവെള്ളൂര്‍- 1

ബുധനാഴ്ച കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥിരിച്ചുള്ള കണക്ക്:

അജാനൂര്‍- 32
ബദിയഡുക്ക- 2
ബേഡഡുക്ക- 2
ചെമ്മനാട്- 2
ചെങ്കള- 4
ചെറുവത്തൂര്‍- 2
ഈസ്റ്റ് എളേരി- 8
കള്ളാര്‍-3
കാഞ്ഞങ്ങാട്- 22
കാസര്‍കോട്- 17
കയ്യൂര്‍ ചീമേനി- 2
കിനാനൂര്‍ കരിന്തളം- 2
കോടോംബേളൂര്‍- 2
കുമ്പള- 4
കുറ്റിക്കോല്‍- 2
മധൂര്‍- 12
മടിക്കൈ- 2
മംഗല്‍പാടി- 1
മൊഗ്രാല്‍പുത്തൂര്‍- 7
മുളിയാര്‍- 2
നീലേശ്വരം- 11
പള്ളിക്കര-8
പനത്തടി- 6
പിലിക്കോട്- 2
പുല്ലൂര്‍ പെരിയ-10
പുത്തിഗെ-3
തൃക്കരിപ്പൂര്‍- 2
ഉദുമ- 5
വെസ്റ്റ് എളേരി-4

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!