യുഎഇയിൽ 1161 പേർക്ക് കൂടി കോവിഡ്; 1493 പേർക്ക് രോഗമുക്തി. രണ്ട് മരണം

അബുദാബി ; യുഎഇയിൽ കോവിഡ് പോസിറ്റീവ് ആയ രണ്ടു പേർ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു . ആകെ മരണ സംഖ്യ 505 ആയി . ഇന്ന് 1161 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു . ആകെ 1,37,310 . പുതുതായി 1,493 പേർ രോഗമുക്തി നേടി . ആകെ 1,34,983 , ചികിത്സയിൽ ഉള്ളത് 1,822 പേർ . 116,083 പേർക്ക് പുതുതായി കോവിഡ് പരിശോധനകൾ നടത്തി . അബുദാബിയിൽ ജനുവരിയിൽ സ്വകാര്യ സ്കൂളുകൾ തുറക്കും അബുദാബിയിൽ ജനുവരിയിൽ സ്വകാര്യ സ്കൂളുകൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചു . ഓഗസ്റ്റ് 30 നു അബുദാബിയിൽ സ്കൂളുകൾ തുറന്നിരുന്നെങ്കിലും വളരെ കുറച്ചു കുട്ടികളെ എത്തിയുള്ളൂ . ഓൺലൈൻ ആയി പഠിക്കാനുള്ള അവസരവും നൽകിയതിനാൽ കൂടുതൽ കുട്ടികളും ആ രീതിയാണ് പിന്തുടർന്നത് . ജനുവരി മുതൽ ക്ലാസുകളിൽ എല്ലാ വിദ്യാർഥികളെയും സ്വീകരിക്കും . നിയമലംഘനം : പരിശോധനകൾ തുടരുന്നു സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവരെ കണ്ടെത്താൻ ദുബായ് സാമ്പത്തിക വിഭാഗം അടക്കമുള്ള വിവിധ വകുപ്പുകൾ പരിശോധന നടത്തിവരുന്നു . ഇതിനകം ഒട്ടേറെ നിയമലംഘനങ്ങൾ കണ്ടെത്തുകയും പിഴ ചുമത്തുകയും വലിയൊരു വിഭാഗം കൃത്യമായി നിമയം പാലിക്കുന്നുണ്ടെന്നും വ്യക്തമാക്കി എല്ലാവരും സുരക്ഷാ മുൻകരുതലുകൾ പാലിക്കണം . നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ , Consumerrights.ae pomioong സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം .

