KSDLIVENEWS

Real news for everyone

കാസർകോട് ജനറൽ ആശുപത്രിയിൽ ഉദ്യോഗസ്ഥ ഭരണം, എച്ച് എം സി കമ്മിറ്റി അംഗങ്ങൾ പോലും ആശുപത്രിയിൽ കടക്കാൻ പാടില്ലെന്ന്,
ജില്ലാ ജനകീയ നീതി വേദി മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകും.

SHARE THIS ON

കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ ഉദ്യോഗസ്ഥ ഭരണത്തിൽ അപമര്യാദമായി ആശുപത്രിയിലെ ചില ജീവനക്കാർ പൊതുജനങ്ങളോട് പെരുമാറുന്നതായി വ്യാപക പരാതി ഉയരുന്നതിനിടയിൽ തന്നെ ജനറൽ ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി അംഗവും ജില്ലാ ജനകീയ നീതി വേദി ഉപാദ്ധ്യക്ഷനുമായ ഉബൈദുല്ലാഹ് കടവത്തിനെ ആശുപത്രി സെക്യൂരിറ്റി ഗാർഡ് തടയുകയും, അകത്ത് കടക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുകയും, മേൽവിഷയം ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് പറഞ്ഞപ്പോൾ, എച്ച്എംസി എന്നത് ഒരു കടലാസ് സംഘടന മാത്രമാണെന്നും, എച്ച്എംസി അംഗമെന്ന നിലയിൽ ആശുപത്രിയിൽ കയറിയിറങ്ങാൻ പാടില്ലെന്നു പറയുകയും, വളരെ ധിക്കാരപരമായി പെരുമാറുകയുമാണ് ചെയ്തതെന്ന് പരാതിയിൽ പറയുന്നു.
എച്ച് എം സി മെമ്പർ എന്ന നിലയിൽ ആശുപത്രിയുടെ ദൈനംദിന കാര്യങ്ങളിൽ വളരെ കുറഞ്ഞ അംഗങ്ങൾ മാത്രമെ ആശുപത്രി സന്ദർശിക്കുകയും, കിടപ്പ് രോഗികളുടെയും, മറ്റും കാര്യത്തിൽ ഇടപെടുകയും, മറ്റ് പ്രാഥമിക കാര്യങ്ങളിലെ ഇല്ലായ്മകൾ ചൂണ്ടി കാണിക്കുകയും ചെയ്യുന്നുള്ളു എന്നിടത്താണ് ആശുപത്രി വിഷയത്തിൽ ശ്രദ്ധ ചെലുത്തുന്ന അംഗങ്ങളെ പോലും നിരുത്സാസപ്പെടുത്തുന്ന സമീപനമുണ്ടാകുന്നതെതെന്നും ഇത്തരം സമീപനം സ്വീകരിക്കുന്ന സൂപ്രണ്ടിനും, ഡെപ്യൂട്ടി സൂപ്രണ്ടിനുമെതിരെ ശക്തമായ നടപടികൾ കൈകൊള്ളണമെന്ന് മുഖ്യമന്ത്രിക്കും, ആരോഗ്യ മന്ത്രിക്കും ജില്ലാ ജനകീയ നീതി വേദി നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. കോവിഡിന്റെ മറവിൽ ആശുപത്രിയുടെ വികസനപരവും,ആരോഗ്യപരവുമായ വിഷയം ചർച്ച ചെയ്യാൻ ഒരു യോഗങ്ങൾ പോലും വിളിച്ച് ചേർക്കാതെ ഉദ്യോഗസ്ഥ ഭരണം നടപ്പാക്കുകയാണെങ്കിൽ സമര മാർഗ്ഗങ്ങൾക്കു് നേതൃത്വം ജില്ലാ ജനകീയ നീതി വേദി നിർബന്ധിതമാകുമെന്ന് കൂടി പരാതിയിൽ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!