KSDLIVENEWS

Real news for everyone

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

SHARE THIS ON

ഗസ്സ: ഗസ്സയില്‍ ഹമാസ് ഉള്‍പ്പെടെയുള്ള ഫലസ്തീനി ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളുടെ അംഗങ്ങള്‍ക്കെതിരേ ഇസ്‌റാഈലിന് വേണ്ടി ആക്രമണങ്ങള്‍ സംഘടിപ്പിച്ചുവന്ന സയണിസ്റ്റ് കൂലിപ്പട്ടാള മേധാവി യാസര്‍ അബു ശബാബ് കൊല്ലപ്പെട്ടു. ഗസ്സയിലേക്കുളള അവശ്യ വസ്തുക്കളടങ്ങിയ സഹായ ട്രക്കുകള്‍ കൊള്ളയടിക്കുകയും ഗസ്സയില്‍ ആക്രമണങ്ങള്‍ നടത്തിവരുകയും ചെയ്തിരുന്ന യാസര്‍ അബൂ ശബാബ്, കുപ്രസിദ്ധ പോപ്പുലര്‍ ഫോഴ്‌സ് ഗ്രൂപ്പ് മേധാവിയായിരുന്നു.

ഇസ്‌റാഈലി സൈനിക ക്യാംപുകള്‍ക്കുള്ളിലും റഫയിലും കരിം അബു സലേം ക്രോസിങിലുമാണ് യാസറിന്റെയും സംഘത്തിന്റെയും പ്രവര്‍ത്തന മേഖല. രാജ്യദ്രോഹം, സായുധ കലാപം, അക്രമാസക്ത സായുധ സംഘം രൂപീകരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഗസ്സയിലെ സര്‍ക്കാര്‍ യാസിറിനെതിരേ ചുമത്തിയിരുന്നു. കള്ളക്കടത്ത് സംഘങ്ങളുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. 

ഫലസ്തീനികള്‍ക്കെതിരായ ഇസ്‌റാഈലിന്റെ വംശഹത്യാ സമയത്ത് കുപ്രസിദ്ധനായ വ്യക്തിയായ യാസിര്‍ എങ്ങിനെ കൊല്ലപ്പെട്ടെന്നോ ആരാണ് പിന്നിലെന്നോ വ്യക്തമല്ല. ഇസ്രായേല്‍ മാധ്യമമായ ചാനല്‍ 14 ആണ് മരണം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ‘ഗസ്സയിലെ ഗ്രൂപ്പുകളുമായുള്ള ഏറ്റുമുട്ടലില്‍ അബു ഷബാബ് ഗുരുതരമായി പരുക്കേറ്റതായും പിന്നീട് തെക്കന്‍ ഇസ്രായേലിലെ സോറോക്ക മെഡിക്കല്‍ സെന്ററില്‍ മരിച്ചതായി പ്രഖ്യാപിച്ചതായും ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. ‘ഇസ്രായേല്‍ നിങ്ങളെ സംരക്ഷിക്കില്ല’ എന്ന അടിക്കുറിപ്പോടെ അബു ഷബാബിന്റെ ഒരു ഫോട്ടോ അടുത്തിടെ ഹമാസ് അനുകൂല കൂട്ടായ്മ ടെലിഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് കഴിഞ്ഞ് ദിവസങ്ങള്‍ക്കകമാണ് ഇയാളുടെ കൊലപാതകം.

അബു ഷബാബിന്റെ മരണവുമായി ബന്ധപ്പെട്ട കൃത്യമായ സാഹചര്യങ്ങള്‍ വ്യക്തമല്ലെന്ന് അല്‍ ജസീറ പ്രതിനിധി ഹാനി മഹ്‌മൂദ് പറഞ്ഞു.  ആരാണ് യാസര്‍ അബു ഷബാബിനെ കൊലപ്പെടുത്തിയത് എന്നതാണ് വലിയ ചോദ്യം. എന്നാല്‍ അത് ഇതുവരെ വ്യക്തമല്ല – അദ്ദേഹം പറഞ്ഞു.

ഗസ്സയിലെ ഹമാസ് അനുകൂല കുടുംബത്തില്‍ ജനിച്ച യാസിര്‍ പിന്നീട് ഇസ്‌റാഈലിന്റെ ഒറ്റുകാരനായി മാറുകായിരുന്നു. അവനുമായി ഇനി കുടുംബത്തിന് ഒരു ബന്ധവുമില്ലെന്ന് അബൂ ശബാബ് കുടുംബം മുന്‍പ് അറിയിച്ചിരുന്നു. 

ഗസ്സയില്‍ ആഭ്യന്തര കലഹങ്ങള്‍ സൃഷ്ടിക്കുന്നതിനും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ഫലസ്തീന്‍ പ്രതിരോധത്തെയും ദുര്‍ബലപ്പെടുത്തുന്നതിനുമുള്ള ഇസ്‌റാഈലിന്റെ നീക്കങ്ങളുടെ മുഖങ്ങളിലൊരാളായിരുന്നു യാസിര്‍ എന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!