KSDLIVENEWS

Real news for everyone

വോട്ടര്‍പ്പട്ടികയില്‍ പേരില്ല; മമ്മൂട്ടിക്ക് ഇത്തവണയും വോട്ടില്ല

SHARE THIS ON

കൊച്ചി: നടൻ മമ്മൂട്ടിക്ക് ഇത്തവണത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യാനായില്ല. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാലാണിത്. 2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും മമ്മൂട്ടിക്ക് വോട്ടു ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പനമ്പിള്ളി നഗറിൽ താമസിച്ചിരുന്നപ്പോൾ പനമ്പിള്ളി നഗർ ഗവ. ഹയർസെക്കണ്ടറി സ്കൂ‌ൾ ബൂത്തിലായിരുന്നു മമ്മൂട്ടിക്കും കുടുംബത്തിനും വോട്ട് ഉണ്ടായിരുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുമ്പ് മമ്മൂട്ടിയും കുടുംബവും എളംകുളത്തേയ്ക്ക് താമസം മാറിയിരുന്നു. ഇതാണ് വോട്ടർ പട്ടികയിൽ പേരില്ലാതെ പോകാൻ ഇടയാക്കിയതെന്നു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!