KSDLIVENEWS

Real news for everyone

കുമ്പള ആരിക്കാടി കുന്നിൽ സ്വദേശിയായ 17കാരനായ ദർസ് വിദ്യാർത്ഥിയെ കാണാതായതായി പരാതി

SHARE THIS ON

കാസർകോട്: മധൂർ പട്ളയിൽ നിന്ന് 17 കാരനെ കാണാനില്ലെന്ന് പരാതി. കുമ്പള ആരിക്കാടി കുന്നിൽ ഖിളിരിയ നഗർ അബൂബക്കർ സിദ്ധീഖ്-ഉമൈറ ദമ്പതികളുടെ മകനും മധൂർ പട്ള ത്വഹിരിയ അക്കാദമിയിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായ
മുഹമ്മദ് അറഫാത്തിനെയാണ് കാണാതായത്.. വിദ്യാർത്ഥി സ്ഥാപനത്തിൽ നിന്ന് പുറത്തുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ചുവന്ന ടീഷർട്ട് ധരിച്ചാണ് പോയതെന്നാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ തൊട്ടടുത്തെ പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് കുടുംബം അഭ്യർത്ഥിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!