KSDLIVENEWS

Real news for everyone

മുസ്ലിം ലീഗ് സ്ഥാനാർഥി സർവേ: മഞ്ചേശ്വരത്ത് എ. കെ. എം. അഷ്‌റഫും, കാസർകോടിൽ മാഹിൻ കേളോട്ടും സർവ്വേയിൽ

SHARE THIS ON

കാസർഗോഡ് / മഞ്ചേശ്വരം:
മുസ്ലിം ലീഗ് സ്ഥാനാർഥി നിർണയത്തിന്റെ ഭാഗമായി നടത്തിയ അഭിപ്രായ സർവേയിൽ മഞ്ചേശ്വരം മണ്ഡലത്തിൽ എ. കെ. എം. അഷ്‌റഫും കാസർഗോഡ് മണ്ഡലത്തിൽ മാഹിൻ കേളോട്ടുമാണ് മുന്നിലെത്തിയത്.

വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പ്രാദേശിക തലത്തിലുള്ള വിലയിരുത്തലുകളിലൂടെയും നടത്തിയ സർവേകളിൽ ഇരുവർക്കും ബഹുഭൂരിപക്ഷ പിന്തുണ രേഖപ്പെടുത്തി. ഈ ഫലങ്ങൾ കൂടി പരിഗണിച്ചായിരിക്കും സംസ്ഥാന നേതൃത്വം അന്തിമ സ്ഥാനാർഥി പ്രഖ്യാപനം നടത്തുക.

സംസ്ഥാനതലത്തിൽ കനഗേലു ടീം നടത്തിയ പഠനങ്ങളുടെയും സംഘടനാ വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ് യുഡിഎഫ് സ്ഥാനാർഥി നിർണയം പുരോഗമിക്കുന്നത്.



എ. കെ. എം. അഷ്‌റഫ് – മഞ്ചേശ്വരം

മഞ്ചേശ്വരം മണ്ഡലത്തിൽ എ. കെ. എം. അഷ്‌റഫിന് ലഭിച്ച മുന്നേറ്റത്തിന് പിന്നിൽ ശക്തമായ ജനകീയ ഇടപെടലുകളാണ്. ഷിരൂരിൽ ഉണ്ടായ അപകടവുമായി ബന്ധപ്പെട്ട ഇടപെടലുകളും വിവിധ വികസന പ്രവർത്തനങ്ങളും അദ്ദേഹത്തിന് അനുകൂലമായി മാറിയതായി വിലയിരുത്തുന്നു.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ മുസ്ലിം ലീഗിന് ലഭിച്ച വൻ മുന്നേറ്റവും അദ്ദേഹത്തിന് ശക്തമായ പിന്തുണയായി. എം.എസ്.എഫ് വഴിയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന അഷ്‌റഫ്, ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രവർത്തകരുടെ പ്രിയപ്പെട്ട നേതാവായി മാറി.

മണ്ഡലത്തിലെ വിവിധ വിഭാഗങ്ങളുടെയും വിശ്വാസം നേടിയ സർവസ്വീകാര്യനായ നേതാവെന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനാണ്. കുമ്പള–ആരിക്കാടി ടോൾ സമരത്തിലും ലോ കോളേജ് സ്ഥാപനം സംബന്ധിച്ച ഇടപെടലുകളിലും ലഭിച്ച ജനപിന്തുണ സർവേ ഫലങ്ങളിൽ പ്രതിഫലിച്ചതായാണ് വിലയിരുത്തൽ.



മാഹിൻ കേളോട്ട് – കാസർഗോഡ്

കാസർഗോഡ് മണ്ഡലത്തിലെ പൊതുസ്വീകാര്യനായ നേതാവായ മാഹിൻ കേളോട്ട്, കാസർഗോഡ് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുന്നതിനായി നടന്ന സമരങ്ങളുടെ മുൻനിര നായകനായി ജില്ലയിൽ ശ്രദ്ധേയനായിരുന്നു. ആരോഗ്യ മേഖലയിൽ ജില്ല നേരിടുന്ന അവഗണനയ്‌ക്കെതിരായ പോരാട്ടങ്ങൾ വലിയ ജനപിന്തുണ നേടി.

എൻഡോസൾഫാൻ ദുരിതബാധിതർക്കായി നടത്തിയ സമരങ്ങളും ഇടപെടലുകളും അദ്ദേഹത്തെ ശക്തമായ ജനകീയ നേതാവായി ഉയർത്തി.

ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റായിരിക്കെ വിദ്യാഭ്യാസ രംഗത്ത് മാതൃകയായ ‘അക്ഷര ജ്യോതി’ പദ്ധതി നടപ്പാക്കിയതും പ്രധാന നേട്ടങ്ങളിലൊന്നാണ്. പഠനവഞ്ചന അനുഭവിക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി വ്യാപക അംഗീകാരം നേടി.

കേന്ദ്ര സർക്കാരിൽ നിന്ന് കേരളത്തിന് 5 കോടി രൂപയുടെ ഗ്രാന്റ് അനുവദിപ്പിക്കാൻ വഴിയൊരുക്കിയ ‘ആശ്രയ പദ്ധതി’യുടെ ശില്പിയെന്ന നിലയിലും അദ്ദേഹം അറിയപ്പെടുന്നു. ഭരണ മികവിന്റെ അംഗീകാരമായി ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് മികച്ച യുവ പഞ്ചായത്ത് പ്രസിഡന്റിനുള്ള അവാർഡ് നേടിയിട്ടുണ്ട്.

ജനകീയ വിഷയങ്ങളിലെ ഉറച്ച നിലപാട്, വികസന കാഴ്ചപ്പാട്, ഭരണപരിചയം എന്നിവ ഒരുമിക്കുന്ന നേതാവെന്ന നിലയിൽ കാസർഗോഡ് മണ്ഡലത്തിലെ സർവേയിൽ ഒന്നാമത് എത്താൻ മാഹിൻ കേളോട്ടിന് സാധിച്ചതായാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!