KSDLIVENEWS

Real news for everyone

സ്ഥാനാർത്ഥിയായി പ്രഖ്യാപനം വന്നു മണിക്കൂറുകൾക്കുള്ളിൽ ഇടതുസ്ഥാനാർത്ഥി കാസർകോടിനെ ഇളക്കി മറിച്ചു; കാണി കൾക്കു വിസ്മയം

SHARE THIS ON

കാസർകോട്: കാസർകോട് മണ്ഡലത്തിൽ ഏറ്റവും ഒടുവിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ഇടതു സ്ഥാനാർത്ഥി ഷാനവാസ് പാദൂർ മണ്ഡലത്തിൽ ആദ്യമായി തിരഞ്ഞെടുപ്പു പ്രചരണത്തിനു തുടക്കമിട്ടു. ഇന്നുച്ചക്കാണ് ഷാനവാസിനെ . കാസർകോടു മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥിയായി കൺവീനർ പ്രഖ്യാപിച്ചത്. വൈകിട്ട് അദ്ദേഹം നടത്തിയ റോഡ് ഷോ കാസർകോടിനെ ഇളക്കി മറിച്ചു. തുറന്ന വാഹനത്തിൽ മുന്നണി നേതാക്കൾക്കു നടുവിൽ നിന്നു വോട്ടർമാരെ അഭിവാദ്യം ചെയ്‌തു നീങ്ങിയ ഷാനവാസിനെ കാണാകൾ രാഷ്ട്രീയ നിറം നോക്കാതെ പ്രത്യഭിവാദ്യം ചെയ്‌തു. സ്ഥാനാർത്ഥിയുടെ പിന്നാലെ എണ്ണിയാൽ തെരാത്തത്ര വാഹനങ്ങളും അതിലേറെ ആളുകളും അണിനിരന്നു. ആദ്യം തന്നെ കാസർകോട് മണ്ഡലത്തെ കൈയിലെടുത്താൽ മറ്റു മുന്നണികൾ എന്തു ചെയ്യുമെന്നു കാണികൾ അദ്ഭുതപ്പെട്ടു. ആദ്യ പ്രചരണതത്തിൽത്തന്നെ ഷാനവാസ് മണ്ഡലത്തെ ഇളക്കിമറിച്ചുവെന്നു റോഡ് ഷോ കണ്ടവരൊക്കെ സമ്മതിച്ചു. സി.പി.എം. ജില്ലാസെക്രട്ടറി എം.രാജഗോപാൽ എം.എൽ.എ, അസീസ് കടപ്പുറം, മറ്റുഘടകകക്ഷി ഭാരവാഹികൾ, പ്രവർത്തകർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!