KSDLIVENEWS

Real news for everyone

സെക്രട്ടറിയേറ്റിൽ ഷോർട്ട് സർക്യൂട്ടല്ലെന്ന് അന്തിമ റിപ്പോർട്ട്

SHARE THIS ON

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​ലെ പ്രോ​ട്ടോ​ക്കോ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ന​ട​ന്ന തീ​പി​ടു​ത്തം ഷോ​ര്‍​ട് സ​ര്‍​ക്യൂ​ട്ട​ല്ലെ​ന്നു കെ​മി​സ്ട്രി വി​ഭാ​ഗ​ത്തി​ന്‍റെ​യും ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട്. മാത്രമല്ല തീപിടുത്തമുണ്ടായ ഭാഗത്തു നിന്നു മദ്യത്തിന്‍റെ അംശമുള്ള കുപ്പികള്‍ കണ്ടെത്തിയതായും തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഷോര്‍ട് സര്‍ക്യൂട്ട് കണ്ടെത്താനായില്ലെന്നു നേരത്തെ ഫിസിക്സ് വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പെട്രോള്‍, ഡീസല്‍ അംശം ഉണ്ടോയെന്നതാണ് കെമിസ്ട്രി വിഭാഗം അന്വേഷിച്ചത്. എന്നാല്‍ മദ്യത്തിന്‍റെ അംശമാണ് കണ്ടെത്തിയത്. സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഓഗസ്റ്റ് 25 നായിരുന്നു തീപിടുത്തം. അന്വേഷണം അട്ടിമറിക്കാന്‍ തീയിട്ടതാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം. എന്നാല്‍ ഷോര്‍ട്സര്‍ക്യൂട്ടാണെന്നായിരുന്നു സര്‍ക്കാര്‍ വാദം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!