ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 5,07,19,481കോടി ആയി ; 12,61,671 മരണവും

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 5,07,19,481 ആയി. മരണസംഖ്യയും കുതിച്ചുയരുകയാണ്. 12,61,676 പേരാണ് ഇതുവരെ മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി അമ്ബത്തേഴ് ലക്ഷം കടന്നു.
അമേരിക്കയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം 10,288,480 ആയി ഉയര്‍ന്നു. ആകെ മരണ സംഖ്യ 243,768 ആവുകയും ചെയ്തു.6,483,420 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവില്‍ 3,561,292 പേര്‍ ചികിത്സയിലുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 157,602,857 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് പരിശോധന നടത്തിയത്.
ടെക്സസ്, കലിഫോര്‍ണിയ, ഫ്ളോറിഡ, ന്യൂയോര്‍ക്ക്, ഇല്ലിനോയിസ്, ജോര്‍ജിയ, നോര്‍ത്ത് കരോലിന, ടെന്നിസി, വിസ്കോസിന്, ന്യുജഴ്സി എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ള സംസ്ഥാനങ്ങള്‍. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം പിന്നിട്ടു. 45,674 പേര്‍ക്കാണ് കഴിഞ്ഞ ദിവസം വൈറസ്ബാധ സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ 6.03 ശതമാനം മാത്രമാണ് ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 92.49 ശതമാനമാണ്. എഴുപത്തിയെട്ട് ലക്ഷത്തിലധികം പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
ബ്രസീലില്‍ ഇതുവരെ അമ്ബത്തിയാറ് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,62,397 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 50,64,344 ആയി ഉയര്‍ന്നു.

