ജിസിസി കെഎംസിസി ചൗക്കി മേഖല കമ്മിറ്റിയുടെ ധന സഹായം കൈമാറി

ദുബായ്:വർക്കിംഗ് പ്രസിഡന്റ് കുഞ്ഞാമു കീഴൂരിന്റെ അധ്യക്ഷതയിൽ തോട്ടിൽ അബ്ദുറഹ്മാൻ വസതിയിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകന് വീട് വാങ്ങാനുള്ള ധന സഹായം സംഘടനയുടെ ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി മദ്രസ വളപ്പിൽ വർക്കിങ് പ്രസിഡണ്ട് കുഞ്ഞാമു കിഴൂറിനു തുക കൈമാറി
ജിസിസി കെഎംസിസി ചൗക്കി മേഖല കമ്മിറ്റി നിലവിൽ വന്നതിനു ശേഷം നാട്ടിലെ കഷ്ടത അനുഭവിക്കുന്നവർക്കും വീട് നിർമാണത്തിനും രോഗികൾക്കും മറ്റു ക്ഷേമ കാര്യങ്ങൾക്കും ചെയ്യുന്ന സേവനം നിരവധിയാണ് കോവിഡ് കാലത്ത് നിരവധി സഹായങ്ങളാണ് കഷ്ട്ടത അനുഭവിക്കുന്നവർക്ക് നൽകിയിട്ടുള്ളത്
പ്രവാസ ലോകത്തു നിന്നു കൊണ്ട് ഇത്രയും ചെയ്യാൻ സാധിക്കുന്നത്
തന്നെ വളരെ സന്തോഷം നിറഞ്ഞ കാര്യമാണ്.
യോഗം ദുബായ് കാസർകോട് മണ്ഡലം കെ എം സി സി ആക്ടിംഗ് ജനറൽ സെക്രട്ടറി സിദീഖ് ചൗക്കി ഉൽഘാടനം ചെയ്തു
ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി മദ്രസ വളപ്പിൽ സ്വാഗതം പറഞ്ഞു
മണ്ഡലം സെക്രട്ടറി ഉപ്പി കല്ലങ്കൈ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഖലീൽ ചൗക്കി അബ്ദുൽ റഹ്മാൻ തോട്ടിൽ,, നിസാം, സാബിത്,തഹസി മൂപ്പ, ശുകൂർ ഉമ്മർ, സഹീദ് ചൗക്കി, ബഷീർ പള്ളത്തിൽ, ബീരാൻ ഐവ,അബുബക്കർ മുക്രി, മുഹമ്മദ് മുക്രി, ശിഹാബ്, ബാസിത് കുന്നിൽ, കമ്മിറ്റിയുടെ ഭാരവാഹികൾ കെഎംസിസി പഞ്ചായത്ത് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു
ട്രഷറർ നസീർ ഐവ നന്ദിയും പറഞ്ഞു

