KSDLIVENEWS

Real news for everyone

പതിനഞ്ചുകാരനോട് അച്ഛന്റെ ഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാവശ്യപ്പെട്ട് തട്ടിയെടുത്തത് 9 ലക്ഷം

SHARE THIS ON

നാഗ്പുർ: ഫോണിൽ ഒരു മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനാവശ്യപ്പെട്ട് അജ്ഞാതൻ നാഗ്പുർ സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത് ഒമ്പത് ലക്ഷത്തോളം രൂപ. തട്ടിപ്പിനിരയായ അശോക് മൻവതെയുടെ പതിനഞ്ചുകാരനായ മകനോടാണ് അശോകിന്റെ ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ അജ്ഞാതൻ ആവശ്യപ്പെട്ടത്.ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. മകന്റെ കൈവശമായിരുന്ന അശോകിന്റെ ഫോണിലേക്ക് അജ്ഞാതനമ്പറിൽ നിന്ന് കോൾ എത്തി. ഡിജിറ്റൽ പെയ്മെന്റ് സ്ഥാപനത്തിന്റെ കസറ്റമർ കെയർ എക്സിക്യൂട്ടിവാണെന്നാണ് വിളിച്ചയാൾ പരിചയപ്പെടുത്തിയത്. കൂടാതെ അശോകിന്റെ ഫോൺ നമ്പർ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും വിളിച്ചയാൾ കൂട്ടിച്ചേർത്തു.അച്ഛന്റെ ഡിജിറ്റൽ പണമിടപാടിന്റെ ക്രെഡിറ്റ് പരിധി വർധിപ്പിക്കാൻ ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാൻ അയാൾ കുട്ടിയോട് ആവശ്യപ്പെട്ടു. ഫോണിൽ ആപ്പ് ഡൗൺലോഡ് ആയതിന് തൊട്ടു പിന്നാലെ അശോകിന്റെ അക്കൗണ്ടിൽ നിന്ന് 8.95 ലക്ഷം രൂപ പിൻവലിക്കപ്പെട്ടു.തട്ടിപ്പിനെ കുറിച്ച് അശോക് പോലീസിൽ പരാതി നൽകി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഐപിസി വകുപ്പുകൾ 419, 420, ഐ ടി ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!