KSDLIVENEWS

Real news for everyone

ഖത്തറിൽ കോവിഡ് ബാധിതരുടെ എണ്ണം 1,34,203 ആയി

SHARE THIS ON

ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 8,514 പരിശോധനകളിലായി 190 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . ഇതില്‍ 39 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്. ഇതോടെ കൊറോണ ബാധിതരുടെ ആകെ എണ്ണം 1,34,203 ആയി.

രാജ്യത്ത് 201 പേര്‍ സുഖപ്പെട്ടതോടെ ആകെ രോഗമുക്തര്‍ 1,31,276 ആയി. നിലവില്‍ ചികിത്സയിലുള്ളത് 2,695പേരാണ്. ഇതില്‍ 299 പേര്‍ മാത്രമാണ് ആശുപത്രികളില്‍ കഴിയുന്നത്. ഇവരില്‍ 30 പേര്‍ 24 മണിക്കൂറിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!