KSDLIVENEWS

Real news for everyone

ലിബനനിലെ ഇസ്രയേൽ ബോംബാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം 350 കവിഞ്ഞു; ഇത് വരെയായി കൊല്ലപ്പെട്ടത് 2000 സിവിലിയന്മാരിൽ 166 കുട്ടികളും; പിതാവിന്റെ കബറടക്കത്തിനിടെ ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

SHARE THIS ON

ബെയ്റൂട്ട്: പിതാവിന്റെ കബറടക്കച്ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ, തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ഒന്നര വയസ്സുകാരി തലീൻ സായിദിന് ദാരുണാന്ത്യം. കുട്ടിയുടെ അമ്മയ്ക്കു ഗുരുതരമായി പരുക്കേറ്റു. മധ്യ ബെയ്റൂട്ടിൽ ഇസ്രയേൽ ബോംബാക്രമണത്തിൽ കഴിഞ്ഞ ബുധനാഴ്ചയാണു തലീന്റെ പിതാവ് സായിദ് കൊല്ലപ്പെട്ടത്. തലീന്റെ സഹോദരി അലീനും (7) ഗുരുതരമായി പരുക്കേറ്റിരുന്നു. ഇന്നലെയും ലബനനിൽ ഇസ്രയേൽ കനത്ത ബോംബാക്രമണം തുടർന്നു.

ഇറാൻ–യുഎസ് താൽക്കാലിക വെടിനിർത്തൽ ആരംഭിച്ച കഴിഞ്ഞ ബുധനാഴ്ച മധ്യബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മാത്രം 350 പേരാണു കൊല്ലപ്പെട്ടത്. ഒരു മാസത്തിനിടെ ലബനനിൽ കൊല്ലപ്പെട്ട 2000 പേരിൽ 166 കുട്ടികളും ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!