KSDLIVENEWS

Real news for everyone

ചൂരി യൂണിറ്റ്
കേരള മുസ്‌ലിം ജമാഅത്ത്,SYS,SSF പുനസംഘടന സമിതി
(RD)നിലവിൽ വന്നു

SHARE THIS ON

കാസറഗോഡ് : നന്മയുടെ പക്ഷത്ത് ചേർന്ന് നിൽക്കാം എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റ ഭാഗമായി ചൂരി യൂണിറ്റ് കേരള മുസ്‌ലിം ജമാഅത്ത്,എസ്.വൈ.എസ്,എസ്.എസ്.എഫ് സംയുക്ത കൺവെൻഷൻ നടത്തി.
സുന്നീ സെന്ററിൽ നടന്ന പരിപാടിയിൽ പി.ൻ ഹംസ സഖാഫി അദ്ധ്യക്ഷം വഹിച്ചു കേരള മുസ്‌ലിം ജമാഅത്ത് സർക്കിൾ പ്രസിഡന്റ് എ.എം മഹ്‌മൂദ് മുട്ടത്തോടി ഉൽഘാടനം ചെയ്തു സർക്കിൾ എസ്.വൈ.എസ് ആർ.ഡി ചെയർമാൻ ജഅ്‌ഫർ സഖാഫി മധൂർ വിഷയാവതരണം നടത്തി.
അമീറലി ഹാജി,അബ്ദുൽ റഹ്‌മാൻ, ശംസുദ്ധീൻ, മുഹമ്മദ് സ്വഫ്‌വാൻ മുസ്‌ലിയാർ ആശംസ പ്രസംഗം നടത്തി.
കേരള മുസ്‌ലിം ജമാഅത്ത്
RD അംഗങ്ങളായി പി.എൻ ഹംസ സഖാഫി (ചെയർമാൻ)
അമീറലി ഹാജി (ചീഫ്) അബ്ദുൽ ജലീൽ,മുഹമ്മദ് ശാഫി,സലീം T.M എന്നിവരേയും
എസ്.വൈ.എസ്
RD അംഗങ്ങളായി സയ്യിദ് ശഫീഖ് തങ്ങൾ (ചെയർമാൻ)
ഉമറുൽ ഫാറൂഖ് (ചീഫ്) M.A അബ്ദുല്ല,ഉനൈസ്, ഇഖ്ബാൽ മാസ്റ്റർ എന്നിവരേയും.
എസ്.എസ് എഫ്‌ RD അംഗങ്ങളായി സയ്യിദ് ശഹീറുൽ ഹാദി (ചെയർമാൻ) സ്വഫ്‌വാൻ (ചീഫ്) നുഅ്‌മാനുൽ ഹഖ് (ഐ.ടി) ഫാറൂഖ്,മുൻതസിർ എന്നിവരേയും തെരഞ്ഞെടുത്തു. മൂന്നു സംഘടനകളുടെയും അംഗങ്ങളെ ഉൾപ്പെടുത്തി സംയുക്ത സമിതിക്കും രൂപം നൽകി.
ഹാഫിള് ഫാറൂഖ് സ്വാഗതവും മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!