KSDLIVENEWS

Real news for everyone

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയില്ല, യുപിയിൽ മകളെ കൊന്ന് അച്ഛൻ; മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി

SHARE THIS ON

ലക്നൗ: ഉത്തർപ്രദേശിൽ പ്രണയിച്ചതിന്റെ പേരിൽ പതിനാറുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പിതാവ്. കൊലപാതകശേഷം മകളെ തിരിച്ചറിയാതിരിക്കാനായി മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കുകയും ചെയ്തു. വന്ദന ചൗബേ എന്ന പെൺകുട്ടിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് വിജയ കുമാർ ചൗബേയെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്തതിനാലാണ് മകളെ ഇയാൾ കൊലപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഓഗസ്‌റ്റിൽ വന്ദന കാമുകനൊപ്പം മാറി താമസിച്ചിരുന്നു. പിന്നീട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കുട്ടിയെ വീട്ടിൽ തിരിച്ചെത്തിക്കുകയും കാമുകനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും കോടതി മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. നവംബറിൽ കാമുകൻ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന് ശേഷവും ഇരുവരും ബന്ധം തുടർന്നു. ഇത് കുടുംബത്തിന് നാണക്കേടുണ്ടാക്കിയെന്ന് ആരോപിച്ച് വിജയ കുമാർ ചൗബേ താമസം മാറി.

ഷൂ ധരിക്കുന്നതിനെ ചൊല്ലി തർക്കം; 16കാരൻ ഇളയ സഹോദരനെ കുത്തിക്കൊലപ്പെടുത്തി
ഇതിനിടെ ബന്ധത്തിൽ നിന്ന് പിന്മാറാൻ ഇയാൾ പലതവണ മകളെ നിർബന്ധിച്ചു. എന്നാൽ പെൺകുട്ടി അതിന് തയ്യാറായില്ല. ഇതോടെ മകളെ
മകളെ സുഹൃത്ത് അബ്‌ദുൽ മന്നാനുമായി ചേർന്ന് കൊലപ്പെടുത്താൻ വിജയ കുമാർ ചൗബേ പദ്ധതിയിടുകയായിരുന്നു. ഏപ്രിൽ 13ന് ഇരുവരും ഒരു കാർ വാടകയ്ക്കെടുത്ത് ബാധ ഒഴിപ്പിക്കാനെന്ന പേരിൽ കുട്ടിയെയും കൂട്ടി രാജസ്‌ഥാനിലേക്ക് പോകുകയും പിന്നീട് ആളൊഴിഞ്ഞ സ്‌ഥലത്തുവച്ച് കഴുത്തുഞെരിച്ച് കൊല്ലുകയുമായിരുന്നു. പിന്നീട് കുട്ടിയെ തിരിച്ചറിയാതിരിക്കാൻ മുഖത്ത് ആസിഡ് ഒഴിച്ചു. മൃതദേഹം കനാലിൽ മറവുചെയ്യാനായിരുന്നു പദ്ധതിയെങ്കിലും റോഡിൽ വാഹനങ്ങൾ കണ്ടതോടെ പരിഭ്രാന്തരായ പ്രതികൾ മൃതദേഹം വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തിരികെ നാട്ടിലെത്തിയ വിജയകുമാർ മകളെ കാണാനില്ലെന്നുകാട്ടി പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ പൊലീസ് ഫോൺ രേഖകളും മറ്റും പരിശോധിച്ച് പ്രതി പിതാവ് തന്നെയെന്ന് കണ്ടെത്തുകയായിരുന്നു.

error: Content is protected !!