KSDLIVENEWS

Real news for everyone

ജില്ലയിൽ അഞ്ച് പേർ കൂടി കോവിഡ് ബാധിച്ചു മരിച്ചു

SHARE THIS ON

കാഞ്ഞങ്ങാട്: അഞ്ചുപേർകൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. അജാനൂരിലെ ഹരിദാസ് (58), കുംബഡാജെയിലെ അബ്ദുള്ള (58), കാഞ്ഞങ്ങാട്ടെ കുഞ്ഞിപ്പെണ്ണ് (75), ബെള്ളൂരിലെ പദ്മനാഭ ബള്ളാൽ (72), ബേഡഡുക്കയിലെ എ.വിജയൻ നായർ (47) എന്നിവരാണ് മരിച്ചത്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം 209 ആയി. തിങ്കളാഴ്ച 75 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 91 പേർ രോഗമുക്തി നേടി. ജില്ലയിൽ ഇതുവരെ പോസിറ്റീവായവരുടെ എണ്ണം 19,790 ആയി. ഇവരിൽ 18,070 പേർക്കും നെഗറ്റീവായി. 1511 പേർ ചികിത്സയിലും 4975 പേർ നിരീക്ഷണത്തിലും കഴിയുന്നു. പുതുതായി 166 സാമ്പിളുകൾകൂടി പരിശോധനയ്ക്കയച്ചു. ഇതുൾപ്പെടെ 221 സാമ്പിളുകളുടെ ഫലം വരാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!