KSDLIVENEWS

Real news for everyone

രാജ്യത്ത കോവിഡ് ബാധിതരുടെ എണ്ണം 86 ലക്ഷത്തിലേക്ക് ; കോവിഡ് മുക്തരുടെ എണ്ണം 79,59,406 ലക്ഷം ആയി ;
24 മണിക്കൂറിനിടെ 38,074 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 448 മരണവും

SHARE THIS ON

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 38,074 പുതിയ കോവിഡ് കേസുകൾ. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 85,91,731 ആയി ഉയർന്നു. ഒരു ദിവസത്തിനിടെ ഇന്ത്യയിൽ 448 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ കോവിഡ് ബാധിച്ച് 1,27,059 പേർ ഇന്ത്യയിൽ മരിച്ചു.
24 മണിക്കൂറിനിടയിൽ 42,033 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 79,59,406 ആയി.
5,05,265 പേരാണ് നിലവിൽ കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ 4,408 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്.
ലോകത്ത് യു.എസ്. കഴിഞ്ഞാൽ ഏറ്റവും അധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. ആകെയുള്ള മരണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീൽ എന്നിവയാണ് ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!