KSDLIVENEWS

Real news for everyone

ചർച്ചയിൽ തൃപ്തി; ചേരി തിരിഞ്ഞുള്ള പ്രകടനങ്ങൾ അവസാനിപ്പിക്കണം’, വി ഡി സതീശൻ

SHARE THIS ON

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടത്തിയ ചർച്ചയിൽ തൃപ്തനാണെന്ന് വി ഡി സതീശൻ. ഹൈക്കമാൻഡിന് ഒരു പ്രോസസ്സ് ഉണ്ട്. ഏത് പാർട്ടിയിലാണ് ഇത്രയും വേഗത്തിൽ പ്രോസ്സസ് നടന്നിട്ടുള്ളത്. ഇനി ഹൈക്കമാൻഡ് തീരുമാനം പറയാൻ മാത്രമേ ബാക്കിയുള്ളൂവെന്നുംജെ വി ഡി സതീശൻ പറഞ്ഞു. ചർച്ചയ്ക്ക് ശേഷം കേരള ഹൌസിലെത്തിയ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചേരി തിരിഞ്ഞുള്ള പ്രകടനങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോർഡുകളും ഇന്ന് തന്നെ എല്ലായിടത്തുനിന്ന് നീക്കം ചെയ്യണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു. ആർക്കുവേണ്ടിയും പ്രകടനങ്ങൾ നടത്തരുത് അത് കോൺഗ്രസ് നേതാക്കളെയും വോട്ട് ചെയ്ത ഭൂരിഭാഗം ജനങ്ങളെയും അത് ബാധിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.

ജനങ്ങൾക്ക് വേണ്ടി ഭരിക്കുന്ന സർക്കാരിനെയാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു. പാർട്ടിയും ജനങ്ങളുമാണ് പരമപ്രധാനം. രാഹുൽ ഗാന്ധിയുടെയും ഖർഗെയുടെയും തീരുമാനത്തിന് അനുസരിച്ച് മുന്നോട്ട്പോകാൻ ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ എല്ലാവരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി ആരെന്നുള്ള തീരുമാനവുമായി ബന്ധപ്പെട്ട് ഇനി ഡൽഹിയിൽ ചർച്ചകൾ നടക്കില്ല. ഡൽഹിയിലെ ചർച്ചകൾ പൂർത്തിയായി. ഇനി തീരുമാനം കോൺഗ്രസ്‌ അധ്യക്ഷനും രാഹുൽ ഗാന്ധിയും സ്വീകരിക്കും. ചർച്ചകൾ അവസാനിച്ച ശേഷം നേതാക്കൾ ഡൽഹിയിൽ നിന്ന് ഇന്ന് തന്നെ കേരളത്തിലേക്ക് തിരിക്കും. വി ഡി സതീശനും സണ്ണി ജോസഫും ഇന്ന് രാത്രി തന്നെ തിരിക്കും. രമേശ് ചെന്നിത്തല നാളെ ആയിരിക്കും മടങ്ങി എത്തുക. നിലപാടില്‍ നിന്ന് നേതാക്കള്‍ പിന്മാറിയിട്ടില്ലെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ച മൂന്ന് മണിക്കൂറുകളാണ് നീണ്ടത്. ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ദീപാദാസ് മുന്‍ഷി പറഞ്ഞു. നേതാക്കളുമായി കൂട്ടമായും ഒറ്റയ്ക്ക് ചര്‍ച്ചകള്‍ നടത്തിയെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു.

error: Content is protected !!