KSDLIVENEWS

Real news for everyone

പ്രതിശ്രുത വരന്റെ വിയോഗത്തില്‍ മനംനൊന്ത് യുവതി തൂങ്ങിമരിച്ചു

SHARE THIS ON

മഞ്ചേശ്വരം: പ്രതിശ്രുത വരന്റെ വിയോഗത്തില്‍ മനംനൊന്ത് യുവതി തൂങ്ങിമരിച്ചു. കുമ്പള കിദൂര്‍ കുണ്ടങ്കേരടുക്കയിലെ ബി. ജയാനന്ദന്റെ മകള്‍ പ്രഫുല്ല (26) ആണ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച വൈകുന്നേരം വീട്ടുകാര്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്ത് ഹാളിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ?തമിഴ്നാട് സ്വദേശിയും ബാങ്ക് ഉദ്യോഗസ്ഥനുമായ മണിയുമായി പ്രഫുല്ലയുടെ വിവാഹനിശ്ചയം നാലു മാസം മുമ്പ് കഴിഞ്ഞിരുന്നു. എന്നാല്‍ ഒരു മാസം മുമ്പ് ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മണി മരണപ്പെട്ടു. ഇതിനുശേഷം പ്രഫുല്ല കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മരണാനന്തരം തന്റെ മൃതദേഹം മണിയെ സംസ്‌കരിച്ച സ്ഥലത്ത് തന്നെ അടക്കം ചെയ്യണമെന്ന് പ്രഫുല്ല ആത്മഹത്യാകുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഇരു കുടുംബങ്ങളും ധാരണയിലെത്തിയതിനെ തുടര്‍ന്ന്, പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കാരത്തിനായി തമിഴ്നാട്ടിലേക്ക് കൊണ്ടുപോകും. സംഭവത്തില്‍ കുമ്പള പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ ഫോണും ആത്മഹത്യാകുറിപ്പും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!