KSDLIVENEWS

Real news for everyone

വാഗ്ദാനങ്ങൾ നടപ്പാക്കുന്നത് കാണാൻ കട്ട വെയിറ്റിങ്ങ്: മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസയുമായി എം.എം. മണി

SHARE THIS ON

നെടുങ്കണ്ടം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസനേർന്ന് മുൻ മന്ത്രിയും മുതിർന്ന സി.പി.എം. നേതാവുമായ എം.എം. മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘‘ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ, വൈകിയാണെങ്കിലും ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസകൾ നേരുന്നു. തിരഞ്ഞെടുപ്പിൽ പൊതുജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുന്നത് കാണാൻ കട്ട വെയിറ്റിങ്ങും.’’ -എം.എം. മണി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

എന്നാൽ, ‘പടനയിച്ച് ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ’ എന്നുതുടങ്ങുന്ന വരിയിലെ ‘പടനയിച്ച്’ എന്ന വാക്ക് ഒടുവിൽ ഒഴിവാക്കുകയായിരുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ കാലതാമസത്തെ പരിഹസിച്ചുകൊണ്ട് ചൊവ്വാഴ്ച മണി രംഗത്തെത്തിയിരുന്നു.

‘‘വോട്ടുചെയ്തവരെയും ഡൽഹിയിലേക്ക് വിളിപ്പിക്കുമെന്നാ കേട്ടേ’’ എന്ന ട്രോൾ പങ്കുവച്ച് ‘‘ഇനി വന്നുവന്ന് യു.ഡി.എഫിന്‌ വോട്ടുചെയ്യാത്ത നമ്മളെയും ഡൽഹിക്ക് വിളിപ്പിക്കുമോ?’’ എന്നാണ് മണി കുറിച്ചത്. ഔദ്യോഗികപ്രഖ്യാപനം വന്നതോടെ രാഷ്ട്രീയമര്യാദ ഉയർത്തിപ്പിടിച്ച് പോസ്റ്റിട്ട മണിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളാണ് പോസ്റ്റിൽ പ്രത്യക്ഷപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!