KSDLIVENEWS

Real news for everyone

മാറിമറിഞ്ഞ ലീഡ് നിലകള്‍ക്കൊടുവില്‍ ബിഹാറില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു.

SHARE THIS ON

മാറിമറിഞ്ഞ ലീഡ് നിലകള്‍ക്കൊടുവില്‍ ബിഹാറില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ 123 മണ്ഡലങ്ങളില്‍ എന്‍ഡിഎയും 114 മണ്ഡലങ്ങളില്‍ മഹാസഖ്യവും മുന്നേറുന്നു. ഒവൈസിയുടെ പാര്‍ട്ടിയുടെ അഞ്ച് സീറ്റുകളിലെ മുന്നേറ്റം മഹാസഖ്യത്തിന്റെ വോട്ടുകള്‍ ഭിന്നിപ്പിച്ചു. ചിരാഗ് പാസ്വാന്റെ എല്‍ജെപി ഒരിടത്തും നേട്ടമുണ്ടാക്കിയില്ല.

എന്നാല്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ നിതീഷ് കുമാര്‍ ശ്രമിക്കുന്നുവെന്ന് ആര്‍ജെഡി കുറ്റപ്പെടുത്തി. ജയിച്ച 119 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിടുമെന്നും ആര്‍ജെഡി നേതാക്കള്‍ അറിയിച്ചു. പരാതികളുമായി തെരഞ്ഞടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ആര്‍ജെഡിയും കോണ്‍ഗ്രസും. മൂന്ന് സീറ്റുകളില്‍ വീണ്ടും വോട്ടെണ്ണമെന്ന് സിപിഐഎംഎല്‍ ആവശ്യപ്പെട്ടു. പിന്തുണയുടെയുടെ കാര്യം
ഫലപ്രഖ്യാപനത്തിന് ശേഷം തീരുമാനിക്കുമെന്ന് അസദുദ്ദീന്‍ ഒവൈസി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!