എയർഹോസ്റ്റസിനൊപ്പം തമിഴ്നാട് മുഖ്യമന്ത്രി; വിജയ്‌യുടെ ചിത്രം ചർച്ചയാക്കി സോഷ്യൽ മീഡിയ

വിമാനയാത്രയ്ക്കിടെയുണ്ടാകുന്ന പലസംഭവങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് ഒരു എയർഹോസ്റ്റസിനൊപ്പം നിൽക്കുന്ന ചിത്രമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. മുഖ്യമന്ത്രി വിജയ്‌യുടെ എളിമയും വിനയവുമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് ആരാധക പക്ഷം. സത്യപ്രതിജ്ഞയ്ക്കുശേഷം മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ ഡൽഹിയിലേക്കുള്ള ആദ്യ ഔദ്യോഗിക യാത്രയ്ക്കിടെയുള്ള ചിത്രമാണിത്.
ക്രൂ അംഗമായ ഉമ മീനാക്ഷിയാണ് ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. നടനിൽ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ ഒരാളെ പരിചയപ്പെടാൻ സാധിച്ചപ്പോൾ വിമാനത്തിലെ ഡ്യൂട്ടി കൂടുതൽ സ്പെഷ്യലാകുകയാണ് എന്ന കുറിപ്പോടെയാണ് ഉമ ചിത്രം പങ്കുവച്ചത്. സാധാരണ രാഷ്ട്രിയക്കാരിൽ നിന്നും വ്യത്യസ്തമായി വെള്ള ഷർട്ടും കറുപ്പ് ഓവർകോട്ടും പാന്റ്സുമായിരുന്നു യാത്രയിൽ വിജയ്‌യുെട ഔട്ട്ഫിറ്റ്. സത്യപ്രതിജ്ഞാ വേളയിലും അദ്ദേഹത്തിന്റെ ഫോർമൽ ലുക്ക് ശ്രദ്ധനേടിയിരുന്നു.
സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ എയർഹോസ്റ്റസിനൊപ്പമുള്ള വിജയ്‌യുടെ ചിത്രം ആരാധക ശ്രദ്ധ നേടി. ‘സിനിമ നടനിൽ നിന്ന് രാഷ്ട്രീയക്കാരനായപ്പോഴും എളിമയുള്ള തന്റെ വ്യക്തിത്വം വിജയ് പിന്തുടരുന്നു.’– എന്നായിരുന്നു പോസ്റ്റിനു താഴെ ഒരു വിഭാഗം ആരാധകരുടെ കമന്റ്. ‘സാധാരണക്കാരോട് എത്രഭംഗിയായാണ് അദ്ദേഹം ഇടപെടുന്നത്.’– എന്നായിരുന്നു ചിലരുടെ കമന്റ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മറ്റു കേന്ദ്രമന്ത്രിമാരുമായും വിജയ് ഡൽഹിയില്‍ കൂടിക്കാഴ്ച നടത്തി. അടിസ്ഥാന സൗകര്യ വികസനത്തിനായി തമിഴ്നാടിന് കൂടുതൽ കേന്ദ്രഫണ്ട് അനുവദിക്കണമെന്ന് വിജയ് കേന്ദ്രത്തെ അറിയിച്ചു

