KSDLIVENEWS

Real news for everyone

വഖഫ് ഭൂമി തര്‍ക്കം; മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമര്‍ശനവുമായി ഉമര്‍ഫൈസി മുക്കം, ‘മുഖ്യമന്ത്രിയുടെ എട്ടിൻ്റെ പണി പരാമര്‍ശം രാഷ്ട്രീയ തമാശ

SHARE THIS ON

കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ എട്ടിന്റെ പണി പരാമർശത്തിനെതിരെ പ്രതികരണവുമായി സമസ്ത നേതാവ് ഉമർ ഫൈസി മുക്കം

മുഖ്യമന്ത്രിയുടെ എട്ടിൻ്റെ പണി പരാമർശം രാഷ്ട്രീയ തമാശയാണെന്ന് ഉമർ ഫൈസി മുക്കം പറഞ്ഞു. മുനമ്പം വഖഫ് ഭൂമി “ഉമീദ്” പോർട്ടലില്‍ രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയർന്ന പശ്ചാത്തലത്തില്‍ എറണാകുളത്ത് നടന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഉമർ ഫൈസി മുക്കം.

വേറെ ആരുടേയും സ്വത്ത് ഞങ്ങള്‍ക്ക് വേണ്ട. അല്ലാഹുവിന്റെ സ്വത്ത് അത് മാത്രമാണ് ഞങ്ങള്‍ അവകാശപ്പെടുന്നത്. 2019 ല്‍ തന്നെ ഈ ഭൂമി വഖഫില്‍ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും വിഷയത്തില്‍ രമ്യമായ പരിഹാരം വേണമെന്നും ഉമർ ഫൈസി മുക്കം പ്രതികരിച്ചു. വഖഫ് സ്വത്ത്‌, വഖഫ് ആയി തന്നെ സംരക്ഷിക്കണമെന്നും ആരാന്റെ സ്വത്ത്‌ എടുത്ത് മറ്റുള്ളവരുടെ കണ്ണീർ ഒപ്പല്‍ അല്ല വേണ്ടതെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു. മുനമ്പത്ത് താമസിക്കുന്നവരെ പുനരധിവസിപ്പിക്കണം. മാറി മാറി വരുന്ന സർക്കാരും ഫാറൂഖ് കോളേജുമാണ് ഇതില്‍ യഥാർത്ഥ പ്രതികള്‍. മുനമ്പത്ത് 600 കുടുംബങ്ങള്‍ ഇല്ല‌. സതീശൻ പറഞ്ഞ എട്ടിന്റെ പണി വിരോധ വർത്തമാനമാണ്. വഖഫ് ഭൂമി എന്തെന്നതില്‍ വലിയ തെറ്റിധാരണകള്‍ പലരും പരത്തുകയാണ്. ആരുടെയും കയ്യില്‍ നിന്ന് തട്ടിയെടുത്തതല്ല വഖഫ് സ്വത്തുക്കള്‍. മുനമ്പം ഭൂമി വഖഫ് സ്വത്ത്‌ തന്നെയാണ്. അതിന് എല്ലാ തെളിവുകളും ഉണ്ട്. അതിനെ വർഗീയ സ്വഭാവത്തില്‍ മോശമായി ചിത്രീകരിക്കുകയാണ്. ആ ഭൂമി വീണ്ടെടുക്കാൻ ഉള്ള നടപടിയാണ് ചെയ്യേണ്ടതെന്നും മാറ്റാരുടെയും സ്വത്തുകള്‍ വേണ്ടെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!