KSDLIVENEWS

Real news for everyone

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജീവിതം സിനിമയാകുന്നു, തിരക്കഥയൊരുക്കുന്നത് പ്രശസ്ത സംവിധായകൻ

SHARE THIS ON

കൊച്ചി: കോണ്‍ഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. വിനോദ് ഗുരുവായൂർ തിരക്കഥ രചിക്കുന്ന സിനിമ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നിർമ്മിക്കും.

ഒരു കാലഘട്ടത്തിലെ ചരിത്രപരമായ ഓർമ്മപ്പെടുത്തലുകള്‍ കേരളീയ സമൂഹത്തിന് മുന്നില്‍ സത്യസന്ധമായി അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ചാണ്ടി ഉമ്മൻ എം.എല്‍.എ പറഞ്ഞു.

അപ്പയുടെ മരണശേഷം പലരും സിനിമ ചെയ്യുന്നതിനെക്കുറിച്ച്‌ സംസാരിച്ചിരുന്നു. പുതിയൊരു ശൈലിയില്‍ തിരക്കഥ തയ്യാറാക്കാൻ സമീപിച്ചത് വിനോദ് ഗുരുവായൂരാണ്. പുതിയ തലമുറയിലേയ്ക്കും അപ്പയുടെ ജീവിതം എത്തിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ട്. ഉമ്മൻ ചാണ്ടിയുടെ വേഷം ചെയ്യാൻ ചിലരുടെ മുഖം മനസിലുണ്ട്. അവരെ പിന്നീട് സമീപിക്കും. തിരക്കഥ പൂർത്തിയാക്കി സംവിധായകൻ, അഭിനേതാക്കള്‍ എന്നിവരെ നിശ്ചയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!