KSDLIVENEWS

Real news for everyone

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

SHARE THIS ON

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ ഡ്യൂട്ടി ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു.

രോഗി പരിചരണത്തില്‍ വീഴ്ച്ചയുണ്ടായെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. റൗണ്ട്‌സ് നടത്തിയ ഡോക്ടറെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഡോക്ടര്‍ക്കെതിരെ ഗുരുതര കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്. അഞ്ചുദിവസമായി രോഗിയുടെ കാല്‍ ഡ്രസ് ചെയ്തിരുന്നില്ല. ബന്ധുക്കളുടെ പരാതിയോട് മാന്യമായി പെരുമാറിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!