കനത്തമഴ: തൃശ്ശൂരിൽ മരം കടപുഴകിവീണ് സ്കൂട്ടർ യാത്രികൻ മരിച്ചു

തൃശ്ശൂർ: കനത്ത മഴയിൽ കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് മരം കടപുഴകിവീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാരുമാത്ര സ്വദേശി ബ്ലാഹയിൽ ഇല്ലം മണിക്ഠനാണ് മരിച്ചത്. ശ്രീനാരായണപുരം-പടിഞ്ഞാറെ വെമ്പല്ലൂർ റോഡിൽ പോഴങ്കാവിലാണ് അപകടം. റോഡരികിൽ നിന്നിരുന്ന കൂറ്റൻ വാകമരം മഴയിൽ കടപുഴകി വീഴുകയായിരുന്നു. മരത്തിനിടയിൽ പെട്ട മണിക്ഠൻ തൽക്ഷണം മരിച്ചു.

