KSDLIVENEWS

Real news for everyone

ഓപ്പറേഷന്‍ തൂഫാന്‍; പെരുമ്പാവൂരില്‍ ആഭ്യന്തരമന്ത്രി നേരിട്ടെത്തും; സന്ദര്‍ശം ജൂണ്‍ 15ന്

SHARE THIS ON

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരില്‍ നേരിട്ടെത്തും. ബോധവത്കരണത്തിന്റെ ഭാഗമായാണ് എത്തുന്നത്. ജൂണ്‍ 15നായിരിക്കും സന്ദര്‍ശനം.

ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍കോ ഹണ്ട് ഊര്‍ജിതമായി തുടരുകയാണ്. ഇന്ന് നടന്ന സ്‌പെഷ്യല്‍ ഡ്രൈവില്‍ വിവിധ ജില്ലകളില്‍ നിന്നായി അഞ്ചര കിലോ കഞ്ചാവ് പിടികൂടി. കൊച്ചിയില്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് കൈമാറുന്ന അതിഥി തൊഴിലാളിയാണ് പിടിയിലായത്. മൂന്ന് കിലോ കഞ്ചാവുമായി അന്‍വര്‍ ഹുസൈനെയാണ് ഡാന്‍സഫ് പിടികൂടിയത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. 10 ക്ലാസ്സ് വിദ്യാര്‍ഥികളടക്കം സ്ഥിരമായി കഞ്ചാവ് വാങ്ങിയിരുന്നതായി കണ്ടെത്തല്‍. കഞ്ചാവ് കേസില്‍ ഹുസൈന്‍ നേരത്തെയും പിടിയിലായിട്ടുണ്ട്.

തിരുവനന്തപുരം തമ്പാനൂരില്‍ കഞ്ചാവുമായി രണ്ടു പേരാണ് ഡാന്‍സഫിന്റെ പിടിയിലായത്. പുല്ലുവിള സ്വേദേശി റോബിന്‍ തമിഴ്‌നാട് നെട്ട സ്വേദേശി അനീഷ് എന്നിവര്‍ ട്രെയിന്‍ വഴിയാണ് കഞ്ചാവ് കടത്തിയത്. ഇതില്‍ റോബിന്‍ മോഷണ കേസുകളിലും അനീഷ് ഒഡിഷയില്‍ ലഹരി കേസിലും പ്രതിയാണ്. ട്രെയിനിലാണ് ഇരുവരും കഞ്ചാവ് എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!