KSDLIVENEWS

Real news for everyone

വെള്ളയും നീലയും നിറത്തിലുള്ള ബസ് എല്ലാം ഓര്‍ഡിനറിയല്ല, വീണ്ടും വിശദീകരണവുമായി കെഎസ്‌ആര്‍ടിസി; സൗജന്യ ഒഴിവാക്കാൻ സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല

SHARE THIS ON

തിരുവനന്തപുരം: സിറ്റി ഫാസ്റ്റ് വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി കെഎസ്‌ആർടിസിയും സർക്കാരും. കെഎസ്‌ആർടിസിയുടെ ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര പദ്ധതി’ നിലവില്‍ വന്നതോടെ, സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നിഷേധിക്കാനായി വെള്ളയും നീലയും നിറത്തിലുള്ള ഓർഡിനറി ബസുകളെല്ലാം കെഎസ്‌ആർടിസി സിറ്റി ഫാസ്റ്റ് ബസുകളാക്കി മാറ്റി സ്റ്റിക്കർ ഒട്ടിച്ചു സർവീസ് നടത്തുന്നു എന്ന പ്രചാരണം പൂർണ്ണമായും വ്യാജവും അടിസ്ഥാനരഹിതവും ആണെന്ന് കെഎസ്‌ആർടിസി അറിയിച്ചു.

കെഎസ്‌ആർടിസി ഔദ്യോഗികമായി പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം തിരുവനന്തപുരം നഗരത്തില്‍ ഒരേ നീലയും വെള്ളയും നിറത്തിലാണ് ഓർഡിനറി ബസും സിറ്റി ഫാസ്റ്റ് ബസും പണ്ടുമുതലേ സർവീസ് നടത്തുന്നത്. വെള്ളയും നീലയും നിറമുള്ള ബസുകളെല്ലാം സൗജന്യയാത്രയുള്ള ഓർഡിനറി ബസുകളാണെന്ന് കരുതി വനിതാ യാത്രക്കാർക്ക് കണ്‍ഫ്യൂഷൻ ഉണ്ടാകാതിരിക്കാനാണ് ബസുകളുടെ മുൻവശത്തും പ്രവേശന വാതിലുകളുടെ ഇരുവശങ്ങളിലുമായി സിറ്റി ഫാസ്റ്റ് സ്റ്റിക്കറുകള്‍ പതിപ്പിച്ചത്. നിലവില്‍ തിരുവനന്തപുരം നഗരത്തിലൂടെ 384 സിറ്റി ഫാസ്റ്റ് ബസ്സുകളും നഗരമുള്‍പ്പെടെ ജില്ലയിലാകെ 687 ഓർഡിനറി ബസുകളും സർവിസ് നടത്തുന്നുണ്ടെന്നും കെഎസ്‌ആർടിസി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!