KSDLIVENEWS

Real news for everyone

തൃശൂര്‍ വടക്കാഞ്ചേരിയില്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതിരുന്ന സംഭവം: കണ്ടക്ടറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് എംവിഡി

SHARE THIS ON

തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരിയില്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതിരുന്ന കണ്ടക്ടര്‍ക്കെതിരെ നടപടി. കണ്ടക്ടര്‍ രാംദാസിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തു. മൂന്നുമാസത്തേക്കാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്. രാംദാസിന് പ്രത്യേക ബോധവത്ക്കരണ ക്ലാസ് നല്‍കാനും എംവിഡി തീരുമാനിച്ചു.

വടക്കാഞ്ചേരി ആര്‍ടിഒ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് രാംദാസിനെതിരെ നടപടിയെടുത്തത്. ബസില്‍ കയറാന്‍ കണ്ടക്ടറോട് അഭ്യര്‍ത്ഥിക്കുന്ന വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്.

വടക്കാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നു ഇത്. നാല് കുട്ടികളെ മാത്രം ബസില്‍ കയറ്റിയ കണ്ടക്ടര്‍ മറ്റു വിദ്യാര്‍ത്ഥികളെ ബസില്‍ കയറാന്‍ അനുവദിക്കാതെ സ്റ്റാന്‍ഡില്‍ തന്നെ നിര്‍ത്തുകയായിരുന്നു.

പിന്നാലെ, സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ബസില്‍ ‘പ്രിയദര്‍ശിനി പദ്ധതി’ നടപ്പിലാക്കിയതിന്റെ വൈരാഗ്യമാണ് കണ്ടക്ടര്‍ വിദ്യാര്‍ത്ഥികളോട് കാണിക്കുന്നതെന്ന് വിമര്‍ശനങ്ങള്‍ ഉയർന്നു. ഇതേ തുടര്‍ന്നാണ് കണ്ടക്ടര്‍ക്കെതിരെ എംവിഡി നടപടിയെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!