KSDLIVENEWS

Real news for everyone

വി.ഡി സതീശന്‍ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്; ഇന്ദിര ഗ്യാരണ്ടിയില്‍ ഊന്നിയുള്ള പ്രഖ്യാപനങ്ങള്‍ക്ക് മുന്‍ഗണന

SHARE THIS ON

തിരുവനന്തപുരം: വി.ഡി സതീശന്‍ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.ധനവകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി സതീശൻ 9 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക.

ഇന്ദിര ഗ്യാരണ്ടിയിൽ ഊന്നിയുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടായേക്കും. വരുമാന വർധനവിനായുള്ള മുന്നോട്ട് വയ്ക്കും .ക്ഷേമപെൻഷൻ വർധനവ് ഉണ്ടാകുമോ എന്നതും, സർക്കാർ ജീവനക്കാരുടെ ശമ്പള വർധനവിൽ എന്ത് പ്രഖ്യാപനം ഉണ്ടാകുമെന്നതും ആകാംക്ഷയാണ്.

ബജറ്റിൽ വിസ്മയങ്ങൾ ഉണ്ടാകും എന്നാണ് മുഖ്യമന്ത്രി നേരത്ത നിയമസഭയിൽ പറഞ്ഞത്. എന്തൊക്കെ വിസ്മയങ്ങൾ ആയിരിക്കും ബഡ്ജറ്റ് അവതരിപ്പിക്കാനുള്ള നോട്ട് പാഡിൽ സതീശൻ ഒരുക്കി വെച്ചിരിക്കുന്നത് എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമേ കാത്തിരിക്കേണ്ടതുള്ളൂ.ആദ്യ ബജറ്റ് ജനങ്ങൾ നൽകിയ പിന്തുണയെ എങ്ങനെയൊക്കെ ചേർത്തുനിർത്തും എന്നതിന് നോക്കി നിൽക്കുകയാണ് കേരളം. കിഫ്‌ബി അടിമുടി പൊളിച്ച് എഴുതും.

കിഫ്ബിയിലെ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കില്ല . നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകാനാണ് സാധ്യത .സർക്കാർ ജീവനക്കാർക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടം പിടിക്കും. പെൻഷൻ പ്രായം കൂട്ടാൻ ഈ ബജറ്റിൽ പ്രഖ്യാപനം ഉണ്ടാകില്ല . ഡിഎ ഒരു ഗഡു മുൻകൂറായി നൽകാൻ തീരുമാനിച്ചേക്കും.ശമ്പള പരിഷ്കരണം 10 വർഷത്തിലൊരിക്കൽ മതിയെന്ന ധവള പത്രത്തിലെ ശിപാർശ അംഗീകരിക്കപ്പെട്ടാൽ സർക്കാർ ജീവനക്കാർക്ക് അത് തിരിച്ചടിയാകും.

ഉമ്മൻചാണ്ടിയുടെ പേരിൽ 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന ഇന്ദിര ഗ്യാരണ്ടി പ്രഖ്യാപനം ബജറ്റിൽ ഉണ്ടായേക്കും .ക്ഷേമ പെൻഷനിൽ 100 രൂപയുടെ എങ്കിലും വർധിപ്പിക്കേണ്ടി വരും. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സർക്കാരിന് വരുമാനത്തിനായുള്ള നിർദേശങ്ങൾ നിരവധി ഉണ്ടാകും. മദ്യത്തിന്‍റെ വില വീണ്ടും കൂട്ടാനാണ് സാധ്യത. പെട്രോൾ സെസിൻ്റെ കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കിയേക്കും.അതിവേഗ റെയിൽ കോറിഡോർ പഠനത്തിന് പണം നീക്കി വച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!