KSDLIVENEWS

Real news for everyone

മലയാള ചലച്ചിത്ര വേദിക്ക് വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾക്ക് നന്ദി: എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ; ബജറ്റിനെ സ്വാഗതം ചെയ്ത് മമ്മൂട്ടി

SHARE THIS ON

കൊച്ചി: വി.ഡി സതീശന്‍ സർക്കാരിന്റെ ആദ്യ ബജറ്റിലെ സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിക്കുന്ന നിർദ്ദേശത്തെ സ്വാഗതം ചെയ്ത് നടൻ മമ്മൂട്ടിയും.

സിനിമയ്ക്ക് വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങൾക്കും നന്ദി പറഞ്ഞ മമ്മൂട്ടി അവ എത്രയും വേഗം നടപ്പിലാക്കാൻ സാധിക്കട്ടെ എന്നും ആശംസിച്ചു. “മലയാള ചലച്ചിത്ര വേദിക്ക് വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങൾക്കും പുതിയ സർക്കാരിന് നന്ദി..എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ”- എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.

ബജറ്റിനെ സ്വാഗതം ചെയ്ത് ചലച്ചിത്ര മേഖല തന്നെ രംഗത്ത് എത്തിയിരുന്നു. ആയിരക്കണക്കിന് സിനിമാ പ്രവർത്തകർക്ക് പുതിയ പ്രതീക്ഷകൾ നൽകുന്നതാണ് പ്രഖ്യാപനമെന്നാണ് നടൻ മോഹൻലാൽ പറഞ്ഞത്. കൾച്ചറൽ പാർക്ക് ഉൾപ്പെടെ പദ്ധതികൾ പ്രഖ്യാപിച്ച തീരുമാനത്തെ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നുവെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.

സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നൽകുന്ന പ്രഖ്യാപനമെന്നാണ് നടൻ പൃഥ്വിരാജ് പ്രതികരിച്ചത്. പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് നിർമ്മാതാക്കളുടെ സംഘടനയും രംഗത്ത് എത്തിയിരുന്നു. തിയേറ്ററുകളുടെ വൈദ്യുതി നിരക്ക് കുറയാനും ബാങ്ക് വായ്പകൾക്കും ഗുണകരമാകുമെന്നും സംഘടന വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!