KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് 7 പേർക്ക് കൂടി ഷിഗെല്ല; ജൂണിൽ 140 കേസുകൾ, 6 മരണം

SHARE THIS ON

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്ന് 7 ഷിഗെല്ല രോഗബാധ കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ രണ്ട് വീതവും തൃശൂർ, മലപ്പുറം, വയനാട് എന്നിവിടങ്ങളിൽ ഒന്ന് വീതവും കേസുകളാണ് സ്ഥിരീകരിച്ചത്. ജൂൺ മാസം 140 കേസുകളും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 216 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു.

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (42), വയനാട് (19), തൃശൂർ (12) ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (20), തിരുവനന്തപുരം (17), കൊല്ലം (9), ഇടുക്കി (3), എറണാകുളം (2), കണ്ണൂർ (10), പാലക്കാട് (3) എന്നിവിടിങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.

error: Content is protected !!