ജ്വല്ലറി നിക്ഷേപ തട്ടിപ്പ് : കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഖമറുദ്ദീൻ നൽകിയ ഹർജിയിൽ ഇന്ന് വിധി

കാസര്‍കോട്: ഫാഷന്‍ ജ്വല്ലറി തട്ടിപ്പ് കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എം സി കമറുദ്ദീന് എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം കമറുദ്ദീനാണെന്നും നിക്ഷേപകരെ വലയിലാക്കാന്‍ പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചെന്നും സര്‍ക്കാര്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ സ്ഥാപനത്തിന്റെ നേരിട്ടുളള ചുമതലയില്‍ താന്‍ ഇല്ലായിരുന്നെന്നും നിക്ഷേപകര്‍ ആവശ്യമെങ്കില്‍ കമ്ബനി ലോ ബോര്‍ഡിനെയാണ് സമീപിക്കേണ്ടതെന്നുമാണ് കമറുദ്ദീന്റെ നിലപാട്. കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ ഇന്നലെ റിമാന്‍ഡ് ചെയ്ത കമറുദ്ദീന്റെ ജാമ്യപേക്ഷയില് ഹോസ്ദുര്‍ഗ് കോടതിയില്‍ ഇന്ന് ഉത്തരവുണ്ടാകും. ഇതുവരെ 11 കേസുകളിലാണ് എംഎല്‍എയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതി എംസി കമറുദ്ദീന് എംഎല്‍എ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഹൊസ്ദുര്‍ഗ് കോടതിയില്‍ ശക്തമായ വാദമാണ് ഇന്നലെ നടന്നത്. കേസില്‍ തങ്ങള്‍ക്കെതിരെ ചുമത്തിയ 406, 409 വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം പറഞ്ഞു. പൊതുപ്രവര്ത്തകന് എന്ന നിലയിലല്ല കച്ചവടക്കാരന് എന്ന നിലയിലാണ് ഐപിസി 409 ചുമത്തിയിരുക്കുന്നതെന്ന് കോടതി മറുപടി നല്കി. കമറുദ്ദീന് ഒപ്പിട്ട് നിയമവിരുദ്ധ നിക്ഷേപങ്ങള്‍ വാങ്ങിയെന്നായിരുന്നു സര്‍ക്കാര്‍ വാദം.

