KSDLIVENEWS

Real news for everyone

ഓണക്കാലത്ത് കേരളത്തിലേക്ക് നൂറ് സ്പെഷ്യൽ ട്രെയിനുകൾ: പ്രഖ്യാപനവുമായി റെയിൽവേ

SHARE THIS ON

ഭുവനേശ്വർ: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് നൂറ് അധിക സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. തിങ്കളാഴ്ച ഒഡീഷയിലെ ഭുവനേശ്വറിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഉത്സവ സീസണിലെ വലിയ തിരക്ക് മുൻകൂട്ടിക്കണ്ടാണ് ഈ അധിക സർവീസുകൾ ഏർപ്പെടുത്താൻ റെയിൽവേ തീരുമാനിച്ചത്. സ്പെഷ്യൽ ട്രെയിനുകളുടെ സമയക്രമം, റൂട്ടുകൾ, സ്റ്റോപ്പുകൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ റെയിൽവേ ഉടൻതന്നെ ഔദ്യോഗികമായി പുറത്തുവിടുമെന്ന് മന്ത്രി വ്യക്തമാക്കി.

സാധാരണയായി ഓണക്കാലത്ത് മാസങ്ങൾക്ക് മുമ്പേതന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെടാറുണ്ട്. അതിനാൽ, നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളി യാത്രക്കാർക്ക് സ്പെഷ്യൽ ട്രെയിനുകൾ ആശ്വാസമാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിലേക്കുള്ള സർവീസുകൾക്ക് പുറമെ, പുരിയിലെ രഥയാത്രയോടനുബന്ധിച്ച് മുന്നൂറിലധികം സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!