കൊച്ചിയിൽ ആദ്യ സി.എൻ.ജി സ്വകാര്യബസ് : ഈ ബസോട്ടം ലാഭത്തിലാണ്

തൃപ്പൂണിത്തുറ: ഒരുവശത്ത് കൊവിഡ് ദുരിതം. മറുവശത്താകട്ടെ കുതിക്കുന്ന ഇന്ധന വിലക്കയറ്റവും. ഇതിനിടയില്‍പ്പെട്ട് സാമ്ബത്തികമായും മാനസികമായും ബുദ്ധിമുട്ടിലായ അനേകം ബസ് ഉടമകളില്‍ ഒരളാണ് തെക്കന്‍ പറവൂര്‍ സ്വദേശി രാജുവും. എന്നാല്‍ പ്രതിസന്ധിക്ക് മുന്നില്‍ തളരാതെ ബസ് സര്‍വീസില്‍ തന്നെ പുതുപരീക്ഷണം നടത്തി വിജയം നേടിയിരിക്കുകയാണ് ഈ സ്വകാര്യബസ് ഉടമ.
ഡീസല്‍ എന്ജിന് ബസിനെ സി.എന്‍.ജിയിലേക്ക് മാറ്റി നിരത്തിലിറക്കിയാണ് രാജു വിജയത്തിലേക്ക് വണ്ടി ഓടിക്കുന്നത്. പ്രതിസന്ധികാലത്തും ബസ് സര്‍വീസിലൂടെ 1000 രൂപ മിച്ചം പിടിക്കാന്‍ സാധിക്കുന്നുണ്ടെന്ന് രാജു പറയുന്നു.
ചെലവ് നാല് ലക്ഷം
മാസങ്ങള്‍ക്ക് മുമ്ബ് ബസ് ഡല്‍ഹിയില്‍ എത്തിച്ചാണ് രാജു സി.എന്‍.ജിലേക്ക് മാറ്റിയത്. നാല് ലക്ഷം രൂപ ഇതിനായി മുടക്കി. ബസ് സി.എന്‍.ജിയിലേക്ക് മാറ്റിയെങ്കിലും നിരത്തില്‍ ഇറക്കാന്‍ കേന്ദ്രാനുമതി ലഭിച്ചില്ല. അടുത്തിടെയാണ് ഈ അനുമതി ലഭിച്ചത്. ആലുവ-പൂത്തോട്ട റൂട്ടിലാണ് കൊച്ചിയിലെ ആദ്യത്തെ സി.എന്‍.ജി സ്വകാര്യ ബസ് സര്‍വീസ് നടത്തുന്നത്.
75ല്‍ നിന്ന് 56ലേക്ക്
ഇന്ധന വിലക്കയറ്റം ബസ് ഉടമകളെ ചില്ലറയൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. നിരക്ക് വര്‍ദ്ധിപ്പിച്ചെങ്കിലും പലര്‍ക്കും പിടിച്ച് നില്ക്കാനായില്ല. ഈ മേഖല തന്നെ പല ഉടമകളും ഉപേക്ഷിച്ചു. കൊച്ചിയില്‍ 1000 സ്വകാര്യ സുകളുണ്ടായ ഇടത്ത് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത് 300 എണ്ണം മാത്രം.നിലവില്‍ ഒരു ലിറ്റര്‍ ഡീസലിന് 75 രൂപ നല്‍കണം. സി.എന്‍.ജിക്ക് 56ഉം. ഇന്ധച്ചെലവിലെ ഈ അന്തരം ഉടമകളെ സംബന്ധിച്ച് ആശ്വാസമാണ്. എന്നാല്‍ നാല് ലക്ഷത്തോളം മുടക്കി സി.എന്‍.ജിയിലേക്ക് മാറ്റാന്‍ ഈ സാഹചര്യത്തില്‍ പല ബസുടമകള്‍ക്കും കഴിയാത്ത സ്ഥിതിയാണ്.
ചെലവിനത്തില്‍ ആയിരം രൂപ ലാഭിക്കുവാന്‍ കഴിയുന്നുണ്ട്. മലിനീകരണം കുറവായതിനാല്‍ പരിസ്ഥിതിക്കും നല്ലതാണ്. ഇപ്പോള്‍ കൊച്ചിയില്‍ തന്നെ ബസുകള്‍ സി.എന്ജിയിലേയ്ക്ക് മാറ്റാം. അനുമതിയും ലഭിക്കും.സി.എന്‍.ജി ബസുകള്‍ വ്യാപകമാക്കാന്‍ സര്‍ക്കാര്‍ ബസുടമകള്‍ക്ക് സബ്സിഡി നല്കാന് തയ്യാറാകണം.
രാജു

