KSDLIVENEWS

Real news for everyone

പാസ്പോര്‍ട്ട് പൗരത്വത്തിനുള്ള രേഖയല്ല: വെറുമൊരു യാത്രാ രേഖ മാത്രം; വിദേശകാര്യ മന്ത്രാലയം

SHARE THIS ON

ന്യുഡല്‍ഹി: ഇന്ത്യന്‍ പാസ്പോര്‍ട്ട് പൗരത്വം തെളിയിക്കാനുള്ള ഔദ്യോഗിക രേഖയല്ലെന്നും, മറിച്ച്‌ പൗരന്മാരുടെ വിദേശയാത്രകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന ഒരു യാത്രാ രേഖ മാത്രമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വോട്ടര്‍പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് പാസ്പോര്‍ട്ട് പൗരത്വ രേഖയായി ഉപയോഗിക്കാമോ എന്ന ചര്‍ച്ചകള്‍ രാജ്യത്ത് ശക്തമാകുന്നതിനിടയിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ ഔദ്യോഗിക പ്രതികരണം പുറത്തുവരുന്നത്.

നിലവിലെ വിവാദങ്ങളോട് പ്രതികരിക്കവെ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ആണ് ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയത്. 1967-ലെ പാസ്പോര്‍ട്ട് നിയമപ്രകാരം, ഇന്ത്യന്‍ പൗരന്മാരുടെ വിദേശത്തേക്കുള്ള യാത്രകള്‍ നിയന്ത്രിക്കുന്നതിനായി നല്‍കുന്ന രേഖ മാത്രമാണ് പാസ്പോര്‍ട്ട്. കൃത്യമായ മാനദണ്ഡങ്ങളിലൂടെയും കടുത്ത പരിശോധനകള്‍ക്ക് ശേഷവുമാണ് ഇത് അനുവദിക്കുന്നത്. നിലവില്‍ രാജ്യത്തെ ജനസംഖ്യയുടെ എട്ട് ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് പാസ്പോര്‍ട്ട് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ നിലപാടിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരു രാജ്യത്തിന്റെ പാസ്പോര്‍ട്ട് കൈവശമുള്ളയാള്‍ അവിടുത്തെ പൗരനല്ലെന്ന് പറയുന്നത് എങ്ങനെയാണെന്ന് പ്രതിപക്ഷം ചോദിക്കുന്നു. വിയോജിപ്പുള്ള ഇന്ത്യന്‍ പൗരന്മാരുടെ പൗരത്വ അവകാശങ്ങള്‍ ഏകപക്ഷീയമായി നിഷേധിക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരം വാദങ്ങളിലൂടെ അടിത്തറയിടുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!