പശ്ചിമേഷ്യൻ സംഘര്‍ഷം, കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം

കൊച്ചി: ഇറാന് നേരെ അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ ഗള്‍ഫ് മേഖലയിലുടനീളമുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ എയർ ഇന്ത്യ എക്സ്പ്രസിന്റെ കൊച്ചിയില്‍ നിന്നുള്ള ഇന്ന് രാത്രിയിലെ രണ്ട് വിമാനങ്ങളുടെ സർവീസ് നാളത്തേക്ക് മാറ്റി.ഇന്ന് രാത്രി ഏഴിന് കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ട ദോഹയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നാളെ ( 17, വെള്ളി) പുലർച്ചെ 2.30നായിരിക്കും പുറപ്പെടുകയെന്ന് അധികൃതർ അറിയിച്ചു. ഇന്ന് രാത്രി 10ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ബഹ്റൈൻ വിമാനം നാളെ രാവിസെ 8ന് കൊച്ചിയില്‍ നിന്ന് പുറപ്പെടും. രാത്രി 8.30ന് കൊച്ചയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ ദമാം വിമാനം രാത്രി 10് പുറപ്പെടും.

